കുരമ്പാലയിൽ കാറും പാർസൽ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിനിക്ക് ദാരുണാന്ത്യം.




 പന്തളം  കുരമ്പാലയിൽ കാറും പാർസൽ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിനിക്ക് ദാരുണാന്ത്യം. 

നിലവിൽ അടൂരിൽ താമസിക്കുന്ന കോട്ടയം വടവാതൂർ സ്വദേശി ബോണിയ രാജേഷ് (45) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. 

 വൃക്കരോഗിയായ ബോണിയയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഡയയാലിസിസിന് വിധേയമാക്കിയ ശേഷം അടൂരിലെ പെരിങ്ങനാടുള്ള വാടകവീട്ടിലേക്ക് മടങ്ങുമ്പോഴാണ്  ഇവർ സഞ്ചരിച്ച കാർ പാർസൽ ലോറിയുമായി ഇടിച്ചത്. 


 അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ ബോണിയ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭർത്താവ് രാജേഷിനെ ഗുരുതര പരിക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

 സംഭവത്തിൽ പന്തളം പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments