എം.ജി.സർവകലാശാലായിൽ മാർ സ്ലീവാ മെഡിസിറ്റിയുടെ സൗജന്യ സ്പെഷ്യാലിറ്റി ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു.
എം.ജി.സർവകലാശാലയിൽ മാർ സ്ലീവാ മെഡിസിറ്റി പാലായുടെ സൗജന്യ സ്പെഷ്യാലിറ്റി ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. സർവകലാശാലാ ആസ്ഥാനത്തുള്ള ഹെൽത്ത് സെന്ററിനോട് അനുബന്ധിച്ചാണ് സ്പെഷ്യാലിറ്റി ക്ലിനിക്ക് പ്രവർത്തിക്കുക. ആഴ്ചയിൽ ഓരോ ദിനം മാർ സ്ലീവാ മെഡിസിറ്റിയിലെ വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ സൗജന്യ കൺസൾട്ടേഷൻ സർവകലാശാല ഹെൽത്ത് സെന്ററിൽ ലഭ്യമാകും.
വൈസ് ചാൻസലർ പ്രഫ.ഡോ.മാവൂദ്.ഡി സ്പെഷ്യാലിറ്റി ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജീവനക്കാരുടെ ആരോഗ്യസംരക്ഷണത്തിനു പുതുതായി ആരംഭിക്കുന്ന സ്പെഷ്യാലിറ്റി ക്ലിനിക്കുകളുടെ സേവനം പ്രയോജനകരമാകുമെന്നു അദ്ദേഹം പറഞ്ഞു. എം.ജി.സർവ്വകലാശാലാ രജിസ്ട്രാർ ഡോ.ബിനു ജോർജ് വർഗീസ്, മാർ സ്ലീവാ മെഡിസിറ്റി അസോ.ഡയറക്ടർ റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ, സർവകലാശാലാ ഫിനാൻസ് ഓഫീസർ ബിജു മാത്യു, പി.ആർ.ഒ അഷിത.വി.എ, സർവകലാശാലാ ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫിസർ ഡോ.ജിക്സൺ.കെ.ജോൺ എന്നിവർ പ്രസംഗിച്ചു.



0 Comments