ളാലം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി



ളാലം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്  തുടക്കമായി

 ളാലം ബ്ലോക്ക് പഞ്ചായത്തിന്‍റ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കേരളോത്സവ കലാ-കായിക മത്സരങ്ങളുടെ ഉദ്ഘാടനം ബഹു. മാണി സി. കാപ്പൻ എം.എൽ.എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ജോസ് പ്ലാക്കൂട്ടത്തിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ  അലൻ ജോസ് കക്കാട്ടിൽ സ്വാഗതം ആശംസിച്ചു.
      ആശംസ അറിയിച്ചുകൊണ്ട് കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്   ജോസി ജോസഫ്, കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  ലാലി സണ്ണി, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്   സുധാ ഷാജി, മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്   സുബി സുരേഷ്, വൈസ് പ്രസിഡന്‍റ്   ഷൈലജ രവീന്ദ്രൻ, വികസന  സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാനായ  ഹരിദാസ് അടമത്തറ,ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെർപേഴ്സൺ മേരി ജോസഫ്,


 ബ്ലോക്ക് ഡിവിഷൻ മെമ്പർമാരായ  ജോസ് പ്ലാശനാൽ,   ഷൈജമ്മ മാത്യു,   സിസ്സി ജെയിംസ്,  അൽഫോൻസാ ജോസ്,  അമ്പിളി ജി.   സാജൻ മണിയങ്ങാട്ട്,   മാത്തുക്കുട്ടി മാത്യു,  അനസ്യ രാമൻ, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ എൽസമ്മ ജോർജ്ജ്കുട്ടി, സെൻ തേക്കിൻകാട്ടിൽ,  കടനാട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധിയായ ജ്യോതിലക്ഷ്മി എസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി  സുഭാഷ് കെ.സി കൃതജ്ഞത അർപ്പിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments