പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്ക് സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഡിബേറ്റ് മത്സരം നടത്തി. പ്രസിഡൻ്റ് ജോബി കുളത്തറ അധ്യക്ഷത വഹിച്ചു. കോർപറേറ്റ് സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു.
റവ. ഡോ.ജോൺ കണ്ണന്താനം, പ്രിൻസിപ്പൽ ഫാ.റെജി തെങ്ങുംപള്ളിൽ, ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ.ജോർജ് വരകുകാലാപറമ്പിൽ, കോർഡിനേറ്റർമാരായ ആമോദ് മാത്യു, സ്റ്റീഫൻ മാനുവൽ, എന്നിവർ പ്രസംഗിച്ചു. ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് മോഡറേറ്റർ ആയിരുന്നു.
മത്സരത്തിൽ സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പാലാ ഒന്നാം സ്ഥാനവും ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂൾ ചേർപ്പുങ്കൽ രണ്ടാം സ്ഥാനവും നേടി. സെൻ്റ് മേരീസ് എച്ച്.എസ് എസ് ഭരണങ്ങാനം, സെൻറ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് കടനാട് എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകി.
70 12 23 03 34





0 Comments