കോവളം സ്പാ പീഡനക്കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ



 കോവളം സ്പാ പീഡനക്കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. കേസിലെ 11, 12 പ്രതികളെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.  

 പൂന്തുറ സ്വദേശി അനിൽ, പുതിയതുറ സ്വദേശി സുധീഷ് എസ്. എന്നിവരാണ് അറസ്റ്റിലായത്. അനിലിനെ പൂന്തുറയിൽ നിന്നും സുധീഷിനെ പുതിയതുറയിൽ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.  

 അറസ്റ്റിലായ പ്രതികൾക്കെതിരെ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. 


 കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മാതാപിതാക്കളില്ലാത്ത പെൺകുട്ടിയെ ചെറിയമ്മയും ഭർത്താവും ചേർന്നാണ് സ്പാ ഉടമകൾക്ക് കൈമാറിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇരുവരും അനാശാസ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരാണെന്നും പൊലീസ് പറയുന്നു.  

 ചൂഷണം സഹിക്കാനാകാതെ വന്നതോടെ സ്പായിൽവെച്ച് പരിചയപ്പെട്ട നെയ്യാറ്റിൻകര സ്വദേശിക്കൊപ്പം പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു. സെപ്റ്റംബർ 21ന് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ചെറിയമ്മ നൽകിയ പരാതിയിലാണ് കോവളം പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് പെൺകുട്ടിയെ കണ്ടെത്തി കൗൺസലിങ്ങിന് വിധേയയാക്കിയപ്പോ ഴാണ് പീഡനവിവരം പുറത്തുവന്നത്. കേസിൽ അന്വേഷണം തുടരുകയാണ്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments