രാത്രിയുടെ മറവില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിക്ഷേപിച്ചു..... കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് പുറപ്പുഴ പഞ്ചായത്ത്


 പുറപ്പുഴ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ പനയ്ക്കാച്ചാല്‍ പാലവളവ്ഭാഗത്ത് സ്വകാര്യ ഭൂമിയില്‍ രാത്രിയുടെ മറവില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിക്ഷേപിച്ച കുറ്റക്കാര്‍ക്കെതിരെപഞ്ചായത്ത് കര്‍ശന നടപടി സ്വീകരിച്ചു.


 പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയപരിശോധനയിലാണ് മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തിയത്. 


കുറ്റക്കാരായ ഇവന്റ് മാനേജ്‌മെന്റ് സംഘത്തിന് 25,000 രൂപ പിഴ ചുമത്തുകയുംമാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തതായി പഞ്ചായത്ത് സെക്രട്ടറിഅറിയിച്ചു.


 പൊതുസ്ഥലങ്ങളിലും സ്വകാര്യഭൂമികളിലും അനധികൃതമായി മാലിന്യംനിക്ഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന്പഞ്ചായത്ത് പ്രസിഡന്റ് ബിബിത അനൂപ് അറിയിച്ചു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments