മെൽബൺ സീറോ മലബാർ രൂപതയുടെ പ്രഥമ രൂപതാ അസംബ്ലിക്ക് തുടക്കമായി


 മെൽബൺ സെന്റ് തോമസ് അപ്പസ്തോല സീറോ മലബാർ രൂപതയുടെ പ്രഥമ രൂപതാ അസംബ്ലി നവംബർ 19 വ്യാഴാഴ്ച വെസ്ബേണിലെ സാന്തോം ഗ്രോവിൽ ആരംഭിച്ചു. ഓസ്‌ട്രേലിയയിലെയും ഓഷ്യാനിയയിലെയും സീറോ മലബാർ വിശ്വാസസമൂഹത്തിന്റെ അജപാലന ആവശ്യങ്ങൾ ചർച്ച ചെയ്യാൻ വൈദികരും സമർപ്പിതരും അൽമായ പ്രതിനിധികളും ഒത്തുചേർന്നത് രൂപതയുടെ ചരിത്രത്തിലെ നാഴികക്കല്ലായി.

ഇന്നലെ ഉച്ചകഴിഞ്ഞ് പതാക ഉയർത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് അർപ്പിച്ച വിശുദ്ധ കുർബാനയിൽ രൂപതയുടെ പ്രഥമ മെത്രാൻ മാർ ബോസ്‌കോ പുത്തൂർ മുഖ്യകാർമികത്വം വഹിച്ചു. രൂപതാധ്യക്ഷൻ മാർ ജോൺ പനംതോട്ടത്തിൽ സി.എം.ഐയും ഫാ. ഡോ. സിബി പുളിക്കലും സഹകാർമികരായിരുന്നു.


ഉദ്ഘാടന സമ്മേളനത്തിൽ രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ഫ്രാൻസിസ് കോലഞ്ചേരി എല്ലാവരെയും സ്വാഗതം ചെയ്തു. തുടർന്ന് സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു. മെത്രാന്മാരും സമർപ്പിത, അൽമായ പ്രതിനിധികളും ചേർന്ന് നിലവിളക്ക് തെളിയിച്ചു. മാർ ജോൺ പനംതോട്ടത്തിൽ അധ്യക്ഷപ്രസംഗം നടത്തി.


‘പരിശുദ്ധാത്മാവിലുള്ള സംഭാഷണം’ എന്ന രീതിയിലാണ് അസംബ്ലിയിലെ ചർച്ചകൾ നടക്കുന്നത്. പ്രതിനിധികൾ പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞ് ആറ് വിഷയങ്ങൾ ചർച്ച ചെയ്യുന്നു. സ്വന്തം സമൂഹങ്ങളിലെ അനുഭവങ്ങൾ പങ്കുവയ്ക്കാനും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ പ്രാർഥനാപൂർവം കേൾക്കാനും ഓരോരുത്തർക്കും അവസരമുണ്ട്. ചർച്ചകളിൽ ഉയരുന്ന നിർദേശങ്ങൾ പൊതുസമ്മേളനത്തിൽ അവതരിപ്പിക്കും.

ഇന്ന്, നവംബർ 20 വെള്ളിയാഴ്ച, കര്‍ദ്ദിനാള്‍ മൈക്കോള ബൈച്ചോക്ക്, ബിഷപ്പ് റോബർട്ട് റാബാറ്റ്, ബിഷപ്പ് അന്റോയിൻ-ഷാർബൽ തരാബേOLM എന്നിവർ അസംബ്ലി പ്രതിനിധികളുമായി സംവദിക്കും. മോൺ. ഫ്രാൻസിസ് കോലഞ്ചേരി സംവാദം നയിക്കും. പൗരസ്ത്യ കത്തോലിക്കാ സഭകളിലെ മൂന്ന് മേലധ്യക്ഷന്മാരോടും നേരിട്ട് ചോദ്യങ്ങൾ ചോദിക്കാൻ പ്രതിനിധികൾക്ക് അവസരമുണ്ടാകും. നാളെ =ശനിയാഴ്ച അവസാനഘട്ട ചർച്ചകൾക്കും ഗ്രൂപ്പ് റിപ്പോർട്ടുകളുടെ അവതരണത്തിനും ശേഷം മാർ ജോൺ പനംതോട്ടത്തിൽ സമാപന സന്ദേശം നൽകും. രാവിലെ 10.45-ന് അദ്ദേഹത്തിന്റെ മുഖ്യകാർമികത്വത്തിൽ സമാപന വിശുദ്ധ കുർബാന അർപ്പിക്കും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments