തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് സ്ഥാനമൊഴിയുന്നു, സിനഡിന് രാജിക്കത്ത് കൈമാറിയെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്.


തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് സ്ഥാനമൊഴിയുന്നു, സിനഡിന് രാജിക്കത്ത് കൈമാറിയെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. 

75 വയസ് പൂര്‍ത്തിയാകുന്നതിന് മുമ്പ് മെത്രാന്‍മാര്‍ രാജി സമര്‍പ്പിക്കണമെന്നാണ് സഭാനിയമ പ്രകാരം സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ച് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

റിട്ടയർ ചെയ്യുന്നതിന് അനുമതി തേടി ബിഷപ്പ് സിനഡിന് കത്ത് നൽകി.

ജനുവരിയില്‍ ചേരുന്ന സിനഡില്‍ പുതിയ ആര്‍ച്ച് ബിഷപ്പിനെ തീരുമാനിക്കുമെന്നാണ് പ്രതീക്ഷ.

വൈദിക ജീവിതത്തില്‍ അന്‍പതുവര്‍ഷം പൂർത്തീകരിച്ച തികഞ്ഞ അതിരൂപതാദ്ധ്യക്ഷൻ 2004 മുതല്‍ 2007 വരെ തൃശ്ശൂർ അതിരൂപതയുടെ സഹായമെത്രാനായിരുന്നു. തുടർന്നാണ് ആര്‍ച്ച് ബിഷപ്പായി തൃശൂര്‍ അതിരൂപതയുടെ അദ്ധ്യക്ഷനായത്.


തൃശൂര്‍ പുതുക്കാട് സ്വദേശിയാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. പൗരസ്ത്യ സഭാനിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.1977 മാര്‍ച്ച് 14ന് മാര്‍ ജോസഫ് കുണ്ടുകുളത്തില്‍ നിന്ന് പൗരോഹിത്വം സ്വീകരിച്ചത്.

സി.ബി.സി.ഐ. പ്രസിഡന്‍റ്, കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സെക്രട്ടറി ജനറല്‍, സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ ഓര്‍ഡിനറി ട്രൈബ്യൂണലിന്‍റെ അധ്യക്ഷൻ എറണാകുളം - അങ്കമാലി അതിരൂപയുടെ അപ്പസ്തോലിക് അഡിമിനസ്ട്രേറ്റര്‍ തുടങ്ങി ഒട്ടേറെ പദവികള്‍ വഹിച്ചിട്ടുണ്ട്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments