ശബരിമല തീർത്ഥാടനം: സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി എ.ഡി.ജി.പി; പോലീസ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി ബ്രീഫിംഗും പ്രത്യേക നിർദ്ദേശങ്ങളും നൽകി


ശബരിമല തീർത്ഥാടനം: സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി എ.ഡി.ജി.പി; പോലീസ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി ബ്രീഫിംഗും പ്രത്യേക നിർദ്ദേശങ്ങളും നൽകി

 ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് എരുമേലിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിനും തീർത്ഥാടന കാലയളവിലെ പോലീസ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക യോഗങ്ങളും ഡ്യൂട്ടി ബ്രീഫിംഗും നടന്നു.


നേരത്തെ എരുമേലി പോലീസ് സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലയിലെ എസ്.എച്ച്.ഒമാർ, സി.ഐമാർ, ഡിവൈ.എസ്.പിമാർ എന്നിവരുടെ യോഗത്തിൽ സംസ്ഥാന ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി 

 പി. വിജയൻ ഐ.പി.എസ്. മണ്ഡല-മകരവിളക്ക് ഉത്സവകാലം സുഗമമായും സുരക്ഷിതമായും നടത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനെക്കുറിച്ചും വിവിധ വകുപ്പുകളുമായി സഹകരിച്ച് ഒരുക്കേണ്ട സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥർക്ക് വിശദമായ മാർഗനിർദ്ദേശങ്ങൾ നൽകി.

യോഗത്തിൽ കോട്ടയം ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ഐ.പി.എസ്. എരുമേലിയിൽ തീർത്ഥാടന കാലയളവിൽ നടപ്പിലാക്കുന്ന പ്രത്യേക പോലീസ് ക്രമീകരണങ്ങൾ, സുരക്ഷാ മുന്നൊരുക്കങ്ങൾ, തിരക്ക് നിയന്ത്രണം, ഗതാഗത നിയന്ത്രണം തുടങ്ങിയവ ഉൾപ്പെടുത്തി തയ്യാറാക്കിയ വിശദമായ പ്രവർത്തനപദ്ധതി അവതരിപ്പിച്ചു.


തുടർന്ന് ഇന്ന് (15.11.2026) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് എരുമേലി അസംപ്ഷൻ സീറോ മലബാർ ഫൊറോന പള്ളി ഹാളിൽ പോലീസ് ഉദ്യോഗസ്ഥർക്കായി ഡ്യൂട്ടി ബ്രീഫിംഗും പ്രത്യേക നിർദ്ദേശങ്ങളും നൽകി. ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ഐ.പി.എസ്. ഡ്യൂട്ടി ക്രമീകരണങ്ങളെക്കുറിച്ചും തീർത്ഥാടന കാലയളവിൽ ഓരോ ഉദ്യോഗസ്ഥനും നിർവഹിക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ചും വിശദീകരിച്ചു.

അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ തീർത്ഥാടനം ഉറപ്പാക്കുന്നതിനും തിരക്കേറിയ സാഹചര്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും ഉദ്യോഗസ്ഥർ ജാഗ്രതയോടെയും ഉത്തരവാദിത്തബോധത്തോടെയും പ്രവർത്തിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഭക്തജനങ്ങളോടുള്ള പെരുമാറ്റത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നതിനും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സദാ സജ്ജരായിരിക്കണമെന്നും നിർദ്ദേശം നൽകി.


മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ എരുമേലിയിൽ ക്രമസമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനായി സമഗ്രമായ മുന്നൊരുക്കങ്ങളാണ് കോട്ടയം ജില്ലാ പോലീസ് ഒരുക്കിയിരിക്കുന്നത്.
 ഫെറോന പള്ളി ഹാളിൽ നടന്ന മീറ്റിങ്ങിൽ പോലീസ് ഉദ്യോഗസ്ഥർക്കും സ്പെഷ്യൽ ഡ്യൂട്ടിക്കായി നിയമിച്ചിരിക്കുന്ന സ്പെഷ്യൽ പോലീസ് അംഗങ്ങൾക്കും ഹോസ്പിറ്റലിലെ വിദഗ്ധർ അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷയെ കുറിച്ച് വിശദീകരിക്കുകയും വേണ്ട പരിശീലനങ്ങൾ നൽകുകയും ചെയ്തു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments