ഏറ്റുമാനൂരിൽ നിർമ്മാണത്തിലിരുന്ന വീട്ടിൽനിന്ന് 90,000 രൂപയുടെ ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച കേസ്: രണ്ടാം പ്രതിയും അറസ്റ്റിൽ
ഏറ്റുമാനൂർ ഓണംതുരുത്ത് കാഞ്ഞിരപ്പറമ്പിൽ നിർമ്മാണത്തിലിരുന്ന വീട്ടിൽനിന്ന് ഏകദേശം 90,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയെയും പോലീസ് പിടികൂടി. കുറുമുള്ളൂർ ഓണംതുരുത്ത് പാറപ്പുറത്ത് വീട്ടിൽ തങ്കപ്പൻ ആചാരിയുടെ മകൻ ചന്ദ്രബാബു (52) ആണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയായ അജയ് രാജു (24), , നേരത്തെ അറസ്റ്റിലായിരുന്നു. '
സജിതോമസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഓണംതുരുത്ത് കാഞ്ഞിരപ്പറമ്പിൽ നിർമ്മാണത്തിലിരുന്ന വീട്ടിൽനിന്നാണ് ഇലക്ട്രിക് വയറുകൾ മോഷണം പോയത്. 2026 ഒക്ടോബർ 22-ന് വൈകിട്ട് ഏഴുമണിക്കും ഒക്ടോബർ 23-ന് രാവിലെ 8.45-നും ഇടയിലായിരുന്നു മോഷണം. സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.
കേസിൽ ഒന്നാം പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും രണ്ടാം പ്രതിയായ ചന്ദ്രബാബു ഒളിവിൽ കഴിയുകയായിരുന്നു.
ഏറ്റുമാനൂർ പോലീസ് ഇൻസ്പെക്ടർ പ്രശോഭ് കെ.കെ.യുടെ നിർദ്ദേശപ്രകാരം സ്റ്റേഷൻ എസ്.ഐ. വിനുവിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ അനിൽകുമാർ, സനൂപ്, അജിത്, വിജയൻ എന്നിവർ ചേർന്ന് എറണാകുളം ഭാഗത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയ റിമാൻഡ് ചെയ്തു
70 12 23 03 34




0 Comments