സ്‌നേഹദീപം മനുഷ്യനന്മയുടെ സന്ദേശം: മന്ത്രി മോന്‍സ് ജോസഫ്




സ്‌നേഹദീപം മനുഷ്യനന്മയുടെ സന്ദേശം: മന്ത്രി മോന്‍സ് ജോസഫ്

  ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്‌നേഹദീപം ഭവനപദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മനുഷ്യനന്മയുടെ സന്ദേശമാണ് നല്കുന്നതെന്ന് മന്ത്രി മോന്‍സ് ജോസഫ് അഭിപ്രായപ്പെട്ടു. വളരെ മാതൃകാപരമായ പ്രവര്‍ത്തനമാണ് സ്‌നേഹദീപം ഭവനപദ്ധതിയിലൂടെ നമ്മുടെ പ്രദേശങ്ങളില്‍ നടന്നുവരുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സ്‌നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള 66-ാം സ്‌നേഹവീടിന്റെ ശിലാസ്ഥാപനകര്‍മ്മം കുറവിലങ്ങാട് കളത്തൂരില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി മോന്‍സ് ജോസഫ്. കുര്യന്‍ ജോസഫ് വരകുകാലായില്‍ സംഭാവന നല്കിയ സ്ഥലത്താണ് 66-ാം സ്‌നേഹവീട് നിര്‍മ്മിക്കുന്നത്. അമേരിക്കന്‍ മലയാളിയായ കിടങ്ങൂര്‍ സ്വദേശി സൈമണ്‍ കോട്ടൂരാണ് വീട് നിര്‍മ്മിക്കുന്നതിനുള്ള 4 ലക്ഷം രൂപ കുറവിലങ്ങാട് സ്‌നേഹദീപത്തിന് നല്കുന്നത്. 


കുറവിലങ്ങാട് സ്‌നേഹദീപം ചാരറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ക്യാപ്റ്റന്‍ സിറിയക് സെബാസ്റ്റ്യന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കാളികാവ് പള്ളി വികാരി റവ.ഫാ. ജോസഫ് പാണ്ട്യാമാക്കല്‍ 66-ാം സ്‌നേഹവീടിന്റെ ശിലയുടെ വെഞ്ചിരിപ്പ്  കര്‍മ്മം നടത്തി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍,  ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ മിനി മത്തായി, സിന്‍സി ജെയ്‌സണ്‍, കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ആര്‍. വിജേഷ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ. കെ.കെ. ശശികുമാര്‍, ജോര്‍ജ് ചെന്നേലി, ലതിക സാജു, സിന്ധു രവീന്ദ്രന്‍, ശാലിനി മോഹനന്‍, സോണിയ തോനംമാക്കല്‍, ജോസി അലക്‌സ്, മെറിന്‍ പൊയ്യാനി, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ അജോ അറയ്ക്കല്‍, ജോസഫ് പുതിയിടം, സനോജ് മിറ്റത്താനി, ബേബി തൊണ്ടാംകുഴി, ഷാജി പുതിയിടം, ഷിബി വെള്ളായിപ്പള്ളില്‍, അല്‍ഫോന്‍സാ ജോസ്, സാബു വെമ്പേനിക്കല്‍, ജോയി ചൂരിക്കപ്രായില്‍, ബിജു കാണക്കാരിതോട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments