ഗണിതവും സാമ്പത്തികശാസ്ത്രവും സാങ്കേതികവിദ്യയും കൈകോർക്കുന്നു; NEXUS 2026 ദ്വിദിന ദേശീയ സെമിനാറിന് അൽഫോൻസാ കോളേജിൽ തുടക്കം കുറിച്ചു



ഗണിതവും സാമ്പത്തികശാസ്ത്രവും സാങ്കേതികവിദ്യയും കൈകോർക്കുന്നു; NEXUS 2026 ദ്വിദിന ദേശീയ സെമിനാറിന് അൽഫോൻസാ കോളേജിൽ തുടക്കം കുറിച്ചു 

 അൽഫോൻസാ കോളേജിലെ സാമ്പത്തികശാസ്ത്ര, ഗണിതശാസ്ത്ര വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ NEXUS 2026ന് തുടക്കമായി. മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡാറ്റ അനലിറ്റിക്സ് ഡയറക്ടർ ഡോ. കെ. കെ. ജോസ് സെമിനാർ ഉദ്ഘാടനം ചെയ്തു. ഗണിതശാസ്ത്രം, സാമ്പത്തികശാസ്ത്രം, ഡാറ്റാ അനലിറ്റിക്സ് എന്നീ മേഖലകളുടെ പരസ്പരബന്ധവും അവയുടെ സംയോജനത്തിന്റെ പ്രാധാന്യവും അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിൽ നഷ്ടത്തിന് മാത്രമല്ല, പുതിയ തൊഴിൽസാധ്യതകൾക്കും വഴിയൊരുക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിസ്റ്റർ മിനിമോൾ മാത്യു അധ്യക്ഷത വഹിച്ചു. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി, ബെംഗളൂരുവിലെ അസോസിയേറ്റ് പ്രൊഫസറും റിസർച്ച് അസോസിയേറ്റുമായ ഡോ. ടെസ്സി ടോം മുഖ്യപ്രഭാഷണം നടത്തി. ഗണിതശാസ്ത്രത്തെ മനുഷ്യജീവിതവുമായി ബന്ധപ്പെടുത്തി അതിന്റെ വിവിധ മാനങ്ങളെയും പ്രാധാന്യത്തെയും കുറിച്ചുള്ള നിരീക്ഷണങ്ങളും ജീവിതാനുഭവങ്ങളെയും വെല്ലുവിളികളെയും വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ സമീപിക്കേണ്ടതിന്റെ ആവശ്യകതയും പ്രഭാഷണത്തിൽ വ്യക്തമാക്കി.


മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സിലെ ലക്ചറർ ഡോ. സിനി സാബു, ഐ.ഐ.ഐ.ടി. കോട്ടയം അസിസ്റ്റന്റ് പ്രൊഫസർ ഡോ. റീത്ത തോമസ് എന്നിവർ അക്കാദമിക സെഷനുകൾക്ക് നേതൃത്വം നൽകി. ഗണിതശാസ്ത്ര വിഭാഗം മേധാവിയും സെമിനാർ കൺവീനറുമായ ഡോ. സിസ്റ്റർ സോണിയ കെ. തോമസ് സ്വാഗതം ആശംസിച്ചു. കോളേജ് ബർസാർ റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ ആശംസകൾ നേർന്നു. സമൂഹത്തിന് പ്രയോജനകരമായ ഫലങ്ങളിലേക്ക് സെമിനാർ നയിക്കപ്പെടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്പത്തികശാസ്ത്ര വിഭാഗം മേധാവിയും സെമിനാർ കോ-കൺവീനറുമായ സ്മിത ക്ലാരി ജോസഫ് നന്ദി രേഖപ്പെടുത്തി. നവംബർ 20-ന് സെമിനാർ സമാപിക്കും.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments