കടലാസ് സംഘടനയും അതിൻ്റെ ഒറ്റയാൾ നായകനും വീണ്ടും രംഗത്ത്...... നാട്ടിലെ മതസൗഹാർദ്ദവും കെ.എസ്.ആർ.ടി.സി ഡിപ്പോയും ഇല്ലാ താക്കാൻ അനുവദിക്കില്ലെന്ന്
മാണി സി. കാപ്പൻ എം.എൽ.എ ..... അയ്യപ്പ ഭക്തർക്കായി കെ എസ് ആർ.ടി. സി ബസ് വിട്ടുകൊടുത്തതാണെന്ന് കൃത്യമായി അറിയാമായിരുന്നിട്ടും ബസ്സുകൾ കൂട്ടത്തോടെ നിർത്തി എന്ന വ്യാജ പ്രചരണവുമായി കടലാസ് സംഘടനാ ചെയർമാൻ രംഗത്തു വരികയായിരുന്നുവെന്നും ആക്ഷേപം
നാട്ടിൽ പുലരുന്ന മതസൗഹാർദ്ദവും നല്ല നിലയിൽ പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോയും ഇല്ലാതാക്കി രാഷ്ട്രീയവൈരം തീർക്കാനാനുള്ള കടലാസ് സംഘടനാ ചെയർമാൻ്റെ ശ്രമം പാലായിൽ വിലപ്പോവില്ലെന്ന് മാണി സി. കാപ്പൻ എം.എൽ.എ.
ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥം കേരളത്തിലെ എല്ലാ ഡിപ്പോകളിൽ നിന്നും ബസുകൾ ക്രമീകരിക്കുന്ന വർഷങ്ങളായുള്ള പതിവ് പാടില്ലായെന്ന് വാദിക്കുന്നവരുടെ ലക്ഷ്യം തിരിച്ചറിയാനുള്ള വിവേകം പാലായിലെ ജനങ്ങൾക്കുണ്ട്
. 2021 ൽ 98 ബസുകൾ ഉണ്ടായിരുന്ന പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് 2026 ൽ 77 ബസുകളായി കുറഞ്ഞെങ്കിൽ ഇടതു ഭരണത്തിൽ പങ്കാളിത്തം പിടിച്ചവരുടെ സംഭാവന ജനങ്ങൾക്ക് മനസ്സിലാകും. കർഷക പാർട്ടിക്ക് പങ്കാളിത്തമുണ്ടായിരുന്ന കഴിഞ്ഞ 5 വർഷം എത്ര ബസുകൾ പുതിയതായി അനുവദിച്ചുവെന്നറിയാനുള്ള അവകാശവും പാലാക്കാർക്കുണ്ട്. എന്നാൽ പാലാ ഡിപ്പോക്ക് പുതിയ ഓഫീസ് സമുച്ചയം നിർമ്മിക്കുന്നതിന് 3 കോടി രൂപയും പാർക്കിംഗ് സൗകര്യം മെച്ചപ്പെടുത്തുന്നതിന് നാലര കോടിയും പുതിയ ബസുകൾ വാങ്ങുന്നതിന് 90 ലക്ഷം രൂപയും എം.എൽ.എ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച തന്നെ വിമർശിക്കാനുള്ള രാഷ്ട്രീയ സ്വാതന്ത്ര്യത്തെ മാനിക്കുന്നു.
ഈ വർഷം പമ്പ പൂളിലേക്ക് പൊൻകുന്നം 7 , ചങ്ങനാശേരി 6, പാലാ 6, തൊടുപുഴ 5, ഈരാറ്റുപേട്ട 2 എന്ന ക്രമത്തിലാണ് ശബരിമല തീർത്ഥാടകർക്കായി ബസുകൾ ക്രമീകരിച്ചിട്ടുള്ളത് . ശബരിമലയുടെ പവിത്രത ഇല്ലാതാക്കാൻ ശ്രമിച്ചവർക്കുള്ള അനുഭവത്തിൽ നിന്നും പാഠം പഠിക്കുന്നതിനു പകരം എല്ലാ മതവിശ്വാസങ്ങളെയും ആചാരങ്ങളെയും മാനിക്കുന്ന തന്നെ മോശക്കാരനാക്കാനുള്ള ശ്രമം വിലപ്പോവില്ലാത്തതു കൊണ്ടാണ് പ്രതിസന്ധികൾക്കിടയിലും ജനം തന്നെ
വിജയിപ്പിച്ചത്.
ജില്ലയിൽ എല്ലാ കാലവും ലാഭത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനമുള്ള പാലാ ഡിപ്പോക്ക് പുതിയ ബസുകളും റൂട്ടുകളും അനുവദിക്കണമെന്നും ഇടതു സർക്കാരിന്റെ കാലത്തെ അവഗണന അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രിയോടും ഗതാഗത വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന ബസുകൾ കൂടാതെ തൊടുപുഴ, പൊൻകുന്നം, വൈക്കം, ഈരാറ്റുപേട്ട, പിറവം എന്നീ സമീപ ഡിപ്പോകളിൽ നിന്നുമുള്ള ബസുകൾ കൂടി പ്രയോജനപ്പെടുന്ന രീതിയിൽ ക്രമീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാണി സി. കാപ്പൻ പറഞ്ഞു.
വിവാദമുണ്ടാക്കാൻ താൽപര്യമില്ലാത്ത തന്നെ അപവാദ പ്രചരണത്തിലൂടെ മോശക്കാരനാക്കാൻ ശ്രമിക്കുന്ന കടലാസ് സംഘടനകളിലൂടെ ജീവിക്കുന്ന വിഘടനവാദികളെ ഒഴിവാക്കാനുള്ള ആർജ്ജവം പാലായിലെ രാഷ്ട്രീയ നേതൃത്വം കാണിക്കണമെന്നാണ് തന്റെ വിനയപൂർവ്വമായ അഭ്യർത്ഥനയെന്നും മാണി സി. കാപ്പൻ പറഞ്ഞു.
70 12 23 03 34


0 Comments