ഗ്രേറ്റർ ഷിക്കാഗോ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികൾ; പാലാ സ്വദേശിയായ സന്തോഷ് നായർ പ്രസിഡന്റ്
അമേരിക്കൻ മലയാളികൾക്കിടയിൽ പ്രവർത്തിക്കുന്ന പ്രമുഖ സംഘടനയായ ഗ്രേറ്റർ ഷിക്കാഗോ മലയാളി അസോസിയേഷന്റെ (GCMA) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭരണസമിതിയുടെ പ്രസിഡന്റ് പാലാ സ്വദേശിയായ സന്തോഷ് നായരാണ് (സന്തോഷ് ചൊള്ളാനി). നിലവിൽ അമേരിക്കൻ മലയാളി സംഘടനകളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫോക്കാനയുടെ നാഷണൽ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം.
സംഘടനയുടെ സെക്രട്ടറിയായി ജോർജ് നെല്ലാമറ്റത്തിൽ, ട്രഷററായി ജിജു സ്റ്റീഫൻ എന്നിവർ തെരെഞ്ഞെടുക്കപ്പെട്ടു. റോഷ്നി രാജ് ആണ് വൈസ് പ്രസിഡൻറ്. ജോയിൻറ് സെക്രട്ടറിമാരായി ഫിലിപ്പ് പൗവ്വത്തിൽ, രഞ്ജിത്ത് ചെറുവള്ളിൽ, സുഭാഷ് ജോർജ്, മാറ്റ് വിലങ്ങാട്ടുശ്ശേരി എന്നിവരും ജോയിൻറ് ട്രഷററായി എമ്മ കാട്ടൂക്കാരനും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടു വർഷമാണ് പുതിയ ഭാരവാഹികളുടെ കാലാവധി.
നവംബർ 15ന് ഷിക്കാഗോയിൽ ചേർന്ന സംഘടനയുടെ വാർഷിക എക്സിക്യൂട്ടീവ് യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. യോഗത്തിൽ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജിതേഷ് ചുങ്കത്ത് അധ്യക്ഷത വഹിച്ചു. സംഘടനയുടെ പബ്ലിക് റിലേഷൻസ് ഓഫീസറായി ജോൺ കൂളയും ചുമതല ഏറ്റിട്ടുണ്ട്. അഡ്വൈസറി ബോർഡിലേക്ക് സ്ഥിരാംഗങ്ങൾ ആയിട്ടുള്ള ജിതേഷ് ചുങ്കത്ത്, ടോമി മേതിപ്പാറ, സന്തോഷ് നായർ എന്നിവർക്ക് പുറമേ ജോണിക്കുട്ടി പിള്ളവീട്ടിൽ, ഷിബു അഗസ്റ്റിൻ രവീന്ദ്രൻ കുട്ടപ്പൻ സെബാസ്റ്റ്യൻ വാഴേപ്പറമ്പിൽ എന്നിവരെയും തെരഞ്ഞെടുത്തു.
70 12 23 03 34


0 Comments