മുരിക്കുംപുഴ സി.എസ്.കെ. കളരിയിൽ പുതിയ ബാച്ചിലേക്കുള്ള പ്രവേശനവും, ഗുരു ദക്ഷിണയും വിജയദശമി ദിനമായ ഒക്ടോബർ 5 - ന് രാവിലെ 9.30 മുതൽ നടക്കും.
കളരി കേരള ചരിത്രത്തോളം പഴക്കമുള്ള വാക്ക്, ലോക ആയോധന കലകളുടെ മാതാവ്, മാനവരാശിയുടെ ഉന്നമനത്തിനായി ദൈവത്തിൽ നിന്നും വരദാനമായി കിട്ടിയ ശാസ്ത്ര സത്യം പ്രായഭേദമന്യേ ആർക്കും പഠിക്കാവുന്നതാണ്. ചിട്ടയായ മെയ്യഭ്യാസവും, ചുവടുകളും, വെറും കൈ അഭ്യാസവും, ആയുധമുറയും, മറിച്ചിലുകളും, മർമ്മ മുറകളും മർമ്മ ചികിൽസയും പഠിച്ചാണ് കളരിപ്പയറ്റ് പഠനം പൂർത്തിയാക്കുന്നത്.
0 Comments