ഡോ.വിഷ്ണു മോഹന് കൈ കൊടുക്കണം; സ്കാനിംഗും രക്ത പരിശോധനയുമൊന്നും വേണ്ട, നാഡിപിടിച്ച് ഡോ.വിഷ്ണു പറയും നിങ്ങളുടെ രോഗമെന്തെന്ന് !!!






സുനിൽ പാലാ

നിങ്ങളുടെ നാഡിയൊന്ന് പിടിക്കുകയേ വേണ്ടു, ഡോ. വിഷ്ണു മോഹന്‍ നിങ്ങളെ നേരത്തെ ബാധിച്ചതും ഇപ്പോള്‍ നിലവിലുള്ളതും ഇനി ബാധിക്കാൻ സാധ്യതയുള്ളതുമായ  രോഗങ്ങളെക്കുറിച്ചെല്ലാം പറയും. പാരമ്പര്യ വഴിയിലൂടെ വന്ന് നാച്ചുറോപ്പതിയിലും യോഗിക് സയന്‍സിലും ബിരുദമെടുത്ത ഡോ. വിഷ്ണു മോഹന്‍ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ സൂപ്പര്‍ സെപ്ഷ്യാലിറ്റി ഹോസ്പിറ്റലിലെ സൂപ്പര്‍താരമാണിപ്പോള്‍. ദിവസേന നൂറുകണക്കിന് ആളുകളാണ് ഡോ. വിഷ്ണു മോഹനെ തേടി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ എത്തുന്നത്. 

നാഡിമിടിപ്പിലൂടെ രോഗങ്ങള്‍ കണ്ടെത്തി ഡോ. വിഷ്ണു ചികിത്സ തുടങ്ങിയിട്ട് 15 വര്‍ഷമായി. കല്ലറയിലെ പ്രസിദ്ധമായ തൈപ്പറമ്പില്‍ മര്‍മ്മ ചികിത്സാ കുടുംബത്തിലെ ഇളമുറക്കാരനാണ് ഡോ. വിഷ്ണു. അമ്മാവന്‍ ശേഖരന്‍ നായരില്‍ നിന്നും മര്‍മ്മ ചികിത്സയും നാഡിമിടിപ്പ് പരിശോധിച്ചുള്ള രോഗ ചികിത്സയും സ്വായത്തമാക്കിയ ഡോ. വിഷ്ണു മോഹന്‍ വയനാട് കേളപ്പന്‍ വൈദ്യനില്‍ നിന്നും കൂടുതല്‍ പരിശീലനം നേടി. മാര്‍ത്താണ്ഡത്തിനടുത്ത് കുലശേഖരം ശ്രീരാമകൃഷ്ണ മെഡിക്കല്‍ കോളേജില്‍ നിന്ന് നാച്ചുറോപ്പതിയില്‍ ബിരുദം നേടിയ ശേഷം പാരമ്പര്യ അറിവുകള്‍ കൂടി ഇഴചേര്‍ത്താണ് ഡോ. വിഷ്ണു മോഹന്റെ ചികിത്സ.




കല്ലറയിലെ വീട്ടില്‍ പുലര്‍ച്ചെ മൂന്ന് മുതല്‍ എട്ട് മണി വരെ രോഗികളെ പരിശോധിച്ചതിന് ശേഷമാണ് ഇദ്ദേഹം ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയിലേക്ക് എത്തുന്നത്.

സ്‌കാനിംഗ്, രക്ത പരിശോധന, മറ്റ് ലാബ് പരിശോധനകള്‍ ഇവയൊന്നുമില്ലാതെ കേവലം നാഡിമിടിപ്പ് പരിശോധിച്ച് മാത്രമാണ് ഡോ. വിഷ്ണു മോഹന്‍ രോഗങ്ങള്‍ കണ്ടെത്തുന്നത്. 
ഇത് വേണമെങ്കില്‍ രോഗികള്‍ക്ക് പിന്നീട് മറ്റ് ശാസ്ത്രീയ പരിശോധനകളിലൂടെ മനസ്സിലാക്കാമെന്ന് ഡോ. വിഷ്ണു പറയുന്നു.

 ''നാഡിയുടെ ചലനങ്ങള്‍ മനസ്സിലാക്കി രോഗങ്ങള്‍ കണ്ടുപിടിക്കുകയും, ശരീരത്തിലെ രോഗാവസ്ഥകളെ ശരീരംകൊണ്ട് തന്നെ ചികിത്സിക്കുകയും ചെയ്യുന്ന രീതിയാണ് ഞാന്‍ തുടരുന്നത്. നമ്മുടെ ജീവനശക്തിയെ കൂട്ടിക്കൊണ്ട് പച്ചമരുന്നുകളും മറ്റും കൊടുത്തുകൊണ്ടും ഭക്ഷണം ക്രമീകരിച്ചു കൊണ്ടും ആര്‍ക്കും രോഗാവസ്ഥയില്‍ നിന്ന് മോചനം നേടാനാവും'' സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ ഡോ. വിഷ്ണു മോഹന്‍ പറയുന്നു. 






സിദ്ധചികിത്സാ വിദഗ്ധയായ ഡോ. കൃഷ്ണപ്രിയയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ഡോ. കൃഷ്ണപ്രിയയും മാര്‍ സ്ലീവാ മെഡിസിറ്റിയിലുണ്ട്. മകൻ:ശിവദര്‍ശൻ.

മാർ സ്ലീവാ മെഡിസിറ്റിയിൽ ചെന്ന് ഡോ. വിഷ്ണു മോഹനെ കാണാൻ മുൻകൂട്ടി ബുക്ക് ചെയ്യണം 
ലാൻഡ് ഫോൺ - 04822-359900 & 04822- 269500

Post a Comment

0 Comments