മൂന്നാനി ലോയേഴ്സ് ചേംബർ ഉദ്ഘാടനം; നല്ല കാര്യം ആരു പറഞ്ഞാലും ഉൾക്കൊള്ളണ്ണം; വാർഡ് കൗൺസിലർ ലിജി ബിജുവിന് വേണ്ട പരിഗണന നൽകിയില്ലെന്ന് പ്രതിപക്ഷ കൗൺസിലർ സിജി ടോണി; സിജി മുനിസിപ്പൽ കൗൺസിലർമാരുടെ ഗ്രൂപ്പിൽ മാത്രമായി ഇട്ട മെസേജ് "യെസ് വാർത്ത "യിൽ ....








തമ്പുരാൻ

ലിജി ബിജുവിനു വേണ്ടി  സിജി ടോണി കുറിക്കുന്നു......

"നഗരസഭ മൂന്നാനി ഒമ്പതാം വാർഡിൽ നിർമ്മിച്ചിരിക്കുന്ന ലോയേഴ്സ് കോംപ്ലക്സ് സമുച്ചയം നാടിന് തുറന്ന് നൽകുന്നതിൽ ഭരണ നേതൃത്വത്തെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു.... 

സാധാരണ  സ്വകാര്യ ചടങ്ങിൽ പോലും സ്ഥലം വാർഡ് കൗൺസിലർക്ക് മാന്യമായ ഒരു പോസ്റ്റ് നൽകാറുണ്ട്.

ഇത് നഗരസഭയുടെ സ്വന്തം സ്ഥലത്ത് നഗരസഭ സ്വന്തമായി കെട്ടിടം നിർമ്മിച്ച് നാടിന് സമർപ്പിക്കുന്ന ചടങ്ങ്.

ഇവിടെ ചെയർമാൻ, വൈസ് ചെയർപേഴ്സൺ കഴിഞ്ഞ് ഒരു ചെറിയ പരിഗണന സ്ഥലം വാർഡ് കൗൺസിലർക്ക് നൽകേണ്ടതല്ലേ... ?

നമ്മൾ നൽകിയില്ലെങ്കിൽ പിന്നെ ആരാണ് നൽകുന്നത് ...?

 നാടിന് മുമ്പിൽ പ്രദർശിപ്പിക്കുന്ന വലിയ പരസ്യ ബോർഡുകളിൽ അവരുടെ ഫോട്ടോ കൂടി ചെറുതായി വച്ചാൽ അത് ഉത്തമമായ ഒരു മാതൃകയായി ജനം വിലയിരുത്തില്ലേ ?

ശരിയാണ്, മൂന്നാനി വാർഡ് കൗൺസിലർ ലിജി ബിജു പ്രതിപക്ഷ കൗൺസിലറാണ്. അംഗീകരിക്കുന്നു.
 മൂന്നാനിയിലേത് ഒരു ഭരണപക്ഷ കൗൺസിലറാണ് എങ്കിൽ ഇപ്രകാരം സംഭവിക്കുമോ ?

 



ഉറപ്പാണ് ശിലാഫലകം

എൻ്റെ എളിയ ഒരു അഭിപ്രായം നഗരസഭയിലെ 26 വാർഡിലെയും കൗൺസിലർമാരുടെയും സെക്രട്ടറിയുടെയും മുനി.എഞ്ചിനിയറുടെയും പേരുകൾ ആലേഖനം ചെയ്ത ശിലാഫലകം അവിടെ സ്ഥാപിക്കുന്നതാണ് ഉചിതം.

ഇല്ലായെങ്കിൽ മറ്റുള്ളവരുടെയൊപ്പം സ്ഥലം  വാർഡ് കൗൺസിലറുടെ പേര് മാത്രമെങ്കിലും ഉൾപ്പെടുത്താനുള്ള സാമാന്യ മര്യാദ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഉന്നയിച്ച  വിഷയങ്ങൾ പോസിറ്റീവായി മാത്രം എടുക്കുക.....
സിജി ടോണി കുറിപ്പ് അവസാനിപ്പിക്കുന്നു



Post a Comment

0 Comments