ശുചിത്വ പാഠം പഠിച്ച് വലവൂർ ഗവ.യുപി സ്കൂളിലെ കുരുന്നുകൾ




സ്വന്തം ലേഖകൻ 

സ്വച്ഛത അഭിയാന്റെ ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായി നടക്കുന്ന സ്വച്ഛത ഹി സേവ (ശുചിത്വം തന്നെ സേവനം) യുടെ  ഭാഗമായുള്ള പ്രത്യേക ശുചിത്വാവബോധന പ്രചരണ പരിപാടി വലവൂർ ഗവ.യുപി സ്കൂളിൽ നടന്നു. 

സാമൂഹിക ശുചിത്വം എന്നാൽ വ്യക്തി ശുചിത്വം മാത്രമല്ല പരിസ്ഥിതിയെ സംരക്ഷിക്കുക കൂടിയാണെന്ന് മുഖ്യ സന്ദേശം നൽകിയ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ഡോ.ഗീതാദേവി ടി.വി പറഞ്ഞു. 

പ്ലാസ്റ്റിക്കിന്റെ ഉപയോഗ ശേഷമുള്ള വലിച്ചെറിയലും കത്തിക്കലും ഭയാനകമായ പ്രകൃതി ദുരന്തത്തിലേയ്ക്കാണ് നയിക്കുന്നതെന്നും പരിസ്ഥിതി മലിനീകരിക്കപ്പെടാതെ മാലിന്യം കൈകാര്യം ചെയ്യേണ്ടത് നാമുൾപ്പെടുന്ന പ്രകൃതിയുടെ നിലനിൽപ്പിന്  അത്യന്താപേക്ഷിതമാണെന്നും കുട്ടികളിൽ അവബോധമുണർത്താൻ  ഈ ഉദ്ബോധന പരിപാടിക്ക് സാധിച്ചതായി ഹെഡ്മാസ്റ്റർ രാജേഷ് എൻ. വൈ. പറഞ്ഞു





വിദ്യാർത്ഥി പ്രതിനിധി ആവണി എസ്. സ്വച്ഛതാ ഹി സേവാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വ്യക്തിശുചിത്വത്തിലൂടെ സാമൂഹിക ശുചിത്വത്തിലേയ്ക്കും തദ്വാരാ പ്രകൃതിയുടെ ശുദ്ധതയിലേയ്ക്കും നീങ്ങാൻ നമുക്ക് സാധിക്കുമെന്ന് ഹെഡ് മാസ്റ്റർ രാജേഷ് എൻ വൈ ചൂണ്ടിക്കാട്ടി. സീനിയർ അസിസ്റ്റന്റ് പ്രിയ സെലിൻ തോമസ് നന്ദി പറഞ്ഞു


Post a Comment

0 Comments