പാലായിൽ ഗതാഗത ഉപദേശക സമിതി യോഗം തുടങ്ങി; പാലായെ അപകട രഹിത നഗരമാക്കുകയാണ് ലക്ഷ്യം. പുലിയന്നൂർ ബ്ലാക്ക് സ്പോട്ടെന്ന് പാലാ സി.ഐ കെ.പി ടോംസൺ.




സുനിൽ പാലാ

പാലാ നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കരയുടെ അധ്യക്ഷതയിലാണ് യോഗം. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്നുണ്ട്.

പാലായെ അപകട രഹിത നഗരമാക്കുക എന്നതാണ് ലക്ഷ്യമെന്നും ഇക്കാര്യത്തിൽ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായും ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു. 





എല്ലാ വിഭാഗം അധികാരികളുടെയും ജനപ്രതിനിധികളുടെയും നിർദ്ദേശങ്ങൾ ഉൾക്കൊണ്ടു കൊണ്ടുള്ള തീരുമാനങ്ങളാണ് യോഗം സ്വീകരിക്കുക. പുലിയന്നൂർ അപകടങ്ങളുടെ ബ്ലാക്ക് സ്പോട്ടാണെന്ന് പാലാ സി.ഐ. കെ.പി. ടോംസൺ യോഗത്തിൽ പറഞ്ഞു.



Post a Comment

0 Comments