വൈറല്‍പനിയും വില്ലനാണേ... ശുചിത്വ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണേ... പാലാ ജനറൽ ആശുപത്രി ആർ. എം . ഓ .ഡോ. സോളി മാത്യൂ പറയുന്നു





സുനിൽ പാലാ

വൈറല്‍ പനി അത്ര നിസ്സാരക്കാരനല്ല, ശ്രദ്ധിച്ചേ പറ്റൂ..നാടാകെ വൈറല്‍പനിയാണ്. കോവിഡ് കാലം പോലെ തന്നെ സാമൂഹ്യ അകലം പാലിക്കല്‍,  മാസ്‌കും കൈകഴുകലുമൊക്കെ മുടക്കാനേ പാടില്ല. 


അടുത്തകാലത്തായി നാടാകെ വ്യാപിച്ച വൈറല്‍ പനി തടയുന്നതിനും പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചേപറ്റൂവെന്ന് പാലാ ജനറല്‍ ആശുപത്രിയിലെ ആര്‍.എം.ഒ. ഡോ. സോളി  മാത്യു പറയുന്നു. ദിവസവും നിരവധിയാളുകളെ
ചികിത്സിച്ചതിന്റെ കൂടി വെളിച്ചത്തിലാണ് ഡോ. സോളിയുടെ ഈ അഭിപ്രായം. 





പഴയ വൈറല്‍പനി പോലെയല്ല ഇപ്പോഴത്തെ പനി. ആഴ്ചകളോളം നീണ്ടുനില്‍ക്കുകയാണ്. മുമ്പൊക്കെ ഒരാഴ്ചകൊണ്ട് വൈറല്‍പനി ശമിച്ചിരുന്നു. ഇപ്പോള്‍ ഓരോ ദിവസവും ഒന്നിന് പുറകെ ഒന്നായി വൈറസുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. 

ദേഹമാകെ വേദന, ചുമ, മൂക്കൊലിപ്പ്, തലവേദന, പനി ഇവയൊക്കെ രണ്ടുംമൂന്നും ആഴ്ചകള്‍വരെ നീണ്ടുനില്‍ക്കുകയാണ്. കോവിഡും വൈറല്‍പനിയും തമ്മില്‍ ലക്ഷണങ്ങളില്‍ പലപ്പോഴും നേരിയ അന്തരമേ ഉണ്ടാകുന്നുള്ളൂ. ഇപ്പോഴത്തെ വൈറല്‍പനിയില്‍ ചുമയും മൂക്കൊലിപ്പും പനിയും മാറാതെ നില്‍ക്കുന്ന അനുഭവമുണ്ടെന്ന് ഡോ. സോളി മാത്യു പറഞ്ഞു. കടുത്ത ക്ഷീണമാണ് ഇപ്പോഴത്തെ വൈറല്‍പനിയുടെ മറ്റൊരു പ്രത്യേകത. ഏറ്റുനില്‍ക്കാന്‍പോലും ത്രാണിയില്ലാത്ത അവസ്ഥ. 

വൈറല്‍പനി ചികിത്സയ്ക്ക് ആന്റിബയോട്ടിക്കിന് വലിയ റോളില്ല. എന്നാല്‍ ചുമയും കഫക്കെട്ടുമൊക്കെ മാറാതെ നിന്നാല്‍ ഇത് വേണ്ടിവരും. 

കോവിഡ് കാലം പോലെ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. സാമൂഹ്യ അകലം, മാസ്‌ക്, തുടര്‍ച്ചയായുള്ള കൈകഴുകള്‍ എന്നിവ വൈറല്‍പനിയേയും അകറ്റിനിര്‍ത്തും. ഈ ശുചിത്വം നമ്മള്‍ പാലിച്ചേതീരൂവെന്നും ഡോ. സോളി മാത്യു പറഞ്ഞു.

Post a Comment

0 Comments