യെസ് വാർത്താ ക്രൈം ബ്യൂറോ
എലിക്കുളം, കാരിക്കകുന്നേൽ വീട്ടിൽ ടിജോ വർഗീസിനെയാണ് (42) പാലാ എസ്. എച്ച്. ഒ കെ.പി. ടോംസൺ പിടികൂടിയത്.
പാലാ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ നേരത്തെ യുവതി നല്കിയ ലൈംഗിക പീഡന കേസ് നിലനിൽക്കെയാണ് ഈ കേസ്സിൽ ജാമ്യത്തിലിറങ്ങിയ ടിജോ പാലാ ഫാമിലി കോടതിയുടെ മുറ്റത്ത് വച്ച് യുവതിയെ ചീത്തവിളിക്കുകയും, പിൻതുടർന്ന് യുവതിയുടെ നഗ്നഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തത്.
നഗ്നഫോട്ടോകൾ യുവതിയുടെ മൊബൈൽ ഫോണിലേക്ക് അയച്ച് കൊടുക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് യുവതി പാലാ പോലീസ് സ്റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു.
0 Comments