ബിനീഷ് രവി
മാഞ്ഞൂർ കൃഷി ഭവന് കീഴിലെ വെള്ളാമറ്റം, പനങ്ങാട് പാടശേഖരം വീണ്ടും കതിരണിയാൻ ഒരുങ്ങുന്നു.
മൂന്ന് പതിറ്റാണ്ട് തരിശ് കിടന്നതും മറ്റ് കൃഷികൾ നടത്തിയിരുന്നതുമായ പാടശേഖരത്തിലെ കൂനകൾ നീക്കം ചെയ്താണ് കർഷകർ നെൽകൃഷി യിലേക്ക് മടങ്ങുന്നത്. എന്നാൽ പാടത്ത് വെള്ളം എത്തിക്കുന്നതിന് ഉണ്ടായിരുന്ന ചീപ്പ് തകർന്നത് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും തോട്ടിലെ ചീപ്പിന് കയ്യിൽ നിന്നും പണം മുടക്കി പലകകൾ സ്ഥാപിച്ച് വെള്ളമെത്തിക്കാൻ കർഷകർ ശ്രമം ആരംഭിച്ചുകഴിഞ്ഞു.
ജനപ്രതിനിധികൾക്കും കൃഷി വകുപ്പിനും ചീപ്പ് പുനർനിർമ്മിക്കാൻ പരാതികളും നിവേദനങ്ങളും നൽകിയെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല ഇതേതുടർന്നാണ് സ്വന്തം കയ്യിൽ നിന്നും പണം മുടക്കി ചീപ്പ് പുനർനിർമ്മിക്കാൻ കർഷകർ തീരുമാനമെടുത്തത്.
പാടത്ത് വെള്ളം എത്തിയതോടെ ഉഴവു നടത്തി പാടം വെള്ളം നിറച്ച് ഇട്ടിരിക്കുകയാണ്. പാടത്ത് നടത്തുന്ന നെൽകൃഷിക്ക് വെള്ളം കൂടിയേതീരൂ.
കുഴിയഞ്ചാൽ തോട്ടിലെ ചീപ്പിന് പലക സ്ഥാപിച്ച് വെള്ളം എത്തിച്ചാലേ നെൽകൃഷി മുന്നോട്ടു കൊണ്ടുപോകാൻ കഴിയും ഇതിന് അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
0 Comments