കാഞ്ഞിരപ്പള്ളി:മീനച്ചിൽ താലൂക്ക് വ്യവസായ ഓഫീസിന്റെയും, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെയും (PSWS) സംയുക്താഭിമുഖ്യത്തിൽ സംരംഭകരെ കണ്ടെത്തുന്നതിനും, പുതിയ സംരംഭം ആരംഭിക്കുന്നതിനും നിലവിലുള്ള സംരംഭങ്ങൾ വിപുലീകരിക്കുന്നതിനും സർക്കാർ നൽകുന്ന സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ, പ്രത്യേക ആനുകൂല്യങ്ങൾ, സംരംഭക ലോണുകൾ, സബ്സിഡി സ്കീമുകൾ, ലളിതമായ ലൈസൻസ് നടപടികൾ എന്നിവ സംരംഭകരിലേക്ക് എത്തിക്കുന്നതിനും,
സംശയനിവാരണങ്ങൾക്കുമായി ഒരു ബോധവത്കരണ ക്ലാസ് സെപ്റ്റംബർ 20 നു ചൊവ്വാഴ്ച്ച രാവിലെ 10:30 ന് പാലാ സെന്റ് തോമസ് പ്രസ്സിനു സമീപം അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റ് ഹാളിൽ വെച്ച് നടത്തപ്പെടും.
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടർ ഫാ.തോമസ് കിഴക്കേലിന്റെ അദ്ധ്യക്ഷതയിൽ ആരംഭിക്കുന്ന സെമിനാറിൽ ഉപജില്ലാ വ്യവസായ ഓഫീസർ ശ്രീ. സിനോ ജേക്കബ് മാത്യു, പാലാ നഗരസഭാ വ്യവസായ ഓഫീസർ ശ്രീ ചന്ദ്രൻ സി. എൻ. എന്നിവർ ക്ലാസുകൾ നയിക്കും. പ്രവേശനം സൗജന്യം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ :
Ajay (Industries) :9037279789
P.V. George (PSWS):9447601428
0 Comments