മീനച്ചിൽ ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് സഹകരണതിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വാഗതാർഹം - എൽ ഡി എഫ്

 


ഈരാറ്റുപേട്ട / മുണ്ടക്കയം : മീനച്ചിൽ ഈസ്റ്റ്  അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഭരണം നടത്തുന്ന ജനപക്ഷം പാർട്ടി, ബാങ്കിന്റെ തിരിച്ചറിയൽ കാർഡ് വിതരണത്തിൽ വ്യാപകമായ ക്രമക്കേടുകൾ നടത്തുകയും, വ്യാജകാർഡുകൾ സൃഷ്ടിക്കുകയും മറ്റും ചെയ്തത് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനെ   തുടർന്ന് സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷൻതിരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി സ്വാഗതം ചെയ്യുന്നതായി എൽ.ഡി.ഫ്. നിയോജകമണ്ഡലം കമ്മിറ്റിക്കുവേണ്ടി ണ്ടി സി.പി.ഐ.(എം) ഏരിയാകമ്മിറ്റി   സെക്രട്ടറി കെ രാജേഷ് അറിയിച്ചു. 

മീനച്ചിൽ ഈസ്റ്റ് ബാങ്കിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുകയാണ്. ബാങ്കിൽ നിന്ന് വായ്പയെടുത്ത ഒരു  കുടുംബത്തിലെ നാലു അംഗങ്ങൾക്ക് മാത്രം 72174899 ( ഏഴു കോടി ഇരുപത്തിയൊന്നു ലക്ഷത്തി എഴുപത്തിനാലായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒൻപത്) രൂപ നിയമവിരുദ്ധമായും ക്രമവിരുദ്ധമായി ഇളവ് അനുവദിച്ച് എഴുതി തള്ളിയിരിക്കുകയാണ്. ഇപ്രകാരം 700 ലക്ഷം രൂപയിലധികം തുക എഴുതിത്തള്ളി ബാങ്കിന് നഷ്ടം വരുത്തിയത്. 

ബാങ്കിന്റെ ഭരണ സാരഥ്യത്തിൽ ഉള്ള ഒരു പ്രമുഖൻ മൂന്നു കോടി രൂപ കൈക്കൂലി വാങ്ങിയാണ് എന്ന വ്യാപകമായ ആക്ഷേപമുണ്ട്.  കൂടാതെ കമ്പ്യൂട്ടർ വാങ്ങിയ വകയിൽ ചിലവഴിച്ച 3409260 (മുപ്പത്തിനാലു ലക്ഷത്തി ഒൻപതിനായിരത്തി ഇരുനൂറ്റി അറുപത് ) രൂപയും നിയമവിരുദ്ധമായും, ക്രമക്കേടും അഴിമതിയുമാണെന്ന്  കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കെട്ടിട നിർമ്മാണം, ഉല്ലാസയാത്രകൾ, വിവിധ വായ്പകൾ എഴുതിത്തള്ളിയതിലൊക്കെ അഴിമതിയും ക്രമക്കേടുകളുമെല്ലാം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.  

സംസ്ഥാന സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലെ 05/07/2022 തീയതിയിലെ  1622/22 നമ്പർ റിപ്പോർട്ട് പ്രകാരം ഇതെല്ലാം കണ്ടെത്തിയിട്ടുള്ളതാണ് ഇതേതുടർന്ന് മീനച്ചിൽ ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിൽ കോട്ടയം ജില്ലാ സഹകരണ സംഘം ജോയിൻ രജിസ്ട്രാറുടെ 12/8/2022 ലെ 1282/2022 ഉത്തരവ് പ്രകാരം ഇപ്പോൾ സഹകരണ നിയമ വകുപ്പ് 66 പ്രകാരമുള്ള അന്വേഷണം നടന്നുവരികയാണ്. ഇപ്രകാരം തിരഞ്ഞെടുപ്പ് അട്ടിമറിയും,അഴിമതിയും, ക്രമക്കേടും നടത്തി കൊണ്ടിരിക്കുന്ന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് നിഷ്പക്ഷവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് നടത്തി ബാങ്കിനെഅഴിമതി രഹിത മാക്കി മുന്നോട്ട് നയിക്കണമെന്നും എൽ.ഡി.എഫ് ആവശ്യപ്പെട്ടു.

Post a Comment

0 Comments