സുനില്‍ പാലാ
ളാലം ബ്ലോക്ക് പഞ്ചായത്ത് നടപ്പുഭരണസമിതിയില്‍ ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച പ്രസിഡന്റ് റൂബി ജോസ് തല്‍സ്ഥാനം നാളെ രാജിവയ്ക്കും. ഇടതുമുന്നണിയിലെ മുന്‍ധാരണപ്രകാരമാണ് രാജി.
ആദ്യഘട്ടം പ്രസിഡന്റ് പദവി ലഭിച്ച റൂബി ജോസിന് ഒന്നേമുക്കാല്‍ വര്‍ഷമായിരുന്നു കാലാവധി. ളാലം ബ്ലോക്കിന്റെ മുത്തോലി ഡിവിഷന്‍ മെമ്പറാണ്. കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധിയായിരുന്നു.
അടുത്ത രണ്ടേകാല്‍ വര്‍ഷം മാണി ഗ്രൂപ്പിലെ തന്നെ റാണി ജോസിനാണ് പ്രസിഡന്റ് പദവി വാഗ്ദാനം ചെയ്തിട്ടുള്ളത്. കുടക്കച്ചിറ ഡിവിഷന്‍ അംഗമായ റാണി ജോസ് മുന്‍കരൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.
0 Comments