ഷൈനി സന്തോഷിന്റെ വീടാക്രമിച്ചിട്ട് രണ്ട് മാസം, എന്തേ... പ്രതികളെ പിടിക്കേണ്ടേ? ഉത്തരംമുട്ടി ഇടതു-വലതു മുന്നണികള്‍.

യെസ് വാര്‍ത്ത ക്രൈം ബ്യൂറോ







രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ വെള്ളിലാപ്പിള്ളിയിലെ വീടാക്രമിച്ച കേസില്‍ രണ്ടുമാസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. വീടാക്രമിച്ചത് നിങ്ങളാണെന്ന് ഇടതു-വലതു മുന്നണി പ്രവര്‍ത്തകര്‍ പരസ്പരം ആരോപണ-പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. രാമപുരത്ത് വെവ്വേറെ പ്രതിഷേധ യോഗങ്ങളും ചേര്‍ന്നു. ഇതുകൊണ്ടൊന്നും ഒരു പ്രയോജനവും ഉണ്ടായില്ല. 

പ്രതികള്‍ ഇപ്പോഴും കാണാമറയത്ത് തന്നെ. കഴിഞ്ഞ ജൂലൈ അവസാനമായിരുന്നു ഷൈനിയുടെ വീടിന് നേര്‍ക്ക് ആക്രമണം നടന്നത്. രാമപുരം പഞ്ചായതത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ ചേരിതിരിവുകള്‍ക്ക് പിന്നാലെയാണ് കല്ലേറുമുണ്ടായത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തുവന്ന് അന്വേഷണം നടത്തുകയും നിരവധി ഫോണ്‍കോളുകളും മറ്റും പരിശോധിക്കുകയും ചെയ്‌തെങ്കിലും ഇതേവരെ യാതൊരു തുമ്പും ഉണ്ടായിട്ടില്ല. 





മഴക്കോട്ട് ഇട്ടുവന്ന ഒരാള്‍ വീടിന് നേര്‍ക്ക് കല്ലെടുത്ത് എറിയുന്നത് ഷൈനിയുടെ മകന്‍ മനീഷ് കണ്ടിരുന്നു. രണ്ടുപേര്‍ മഴക്കോട്ടിട്ട് ആക്ടിവ സ്‌കൂട്ടറില്‍ വെള്ളിലാപ്പിള്ളി ജംഗ്ഷന്‍ ഭാഗത്തേക്ക് ഓടിച്ചു പോകുന്നത് ഷൈനിയുടെ ഭര്‍ത്താവ് സന്തോഷും കണ്ടിരുന്നു. ഇക്കാര്യം അവര്‍ പോലീസിനോട് വിശദീകരിക്കുകയും ചെയ്തു.  



ഷൈനി സന്തോഷും കുടുംബാംഗങ്ങളും ചൂണ്ടിക്കാണിച്ചവര്‍ ഉള്‍പ്പെടെ 30-ഓളം പേരെ രാമപുരം പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും സംഭവത്തിലേക്ക് വെളിച്ചംവീശുന്ന സൂചനകളൊന്നും ലഭിച്ചില്ല. അന്വേഷണം ഇപ്പോഴും നടക്കുകയാണെന്നാണ് രാമപുരം പോലീസ് പറയുന്നത്.

Post a Comment

0 Comments