ഉഴവൂർ പഞ്ചായത്തിൽ കാർഷിക യന്ത്രങ്ങൾ വാങ്ങുന്നതിനു 50% സബ്‌സിഡി.കർഷകർക്ക് സൗജന്യമായി അപേക്ഷിക്കുന്നതിന് ക്യാമ്പ് സംഘടിപ്പിച്ചു.






സ്വന്തം ലേഖകൻ

ഉഴവൂർ ഗ്രാമപഞ്ചായത്ത്,കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കോട്ടയം,കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ  പഞ്ചായത്ത് ഹാളിൽ വ കാർഷിക യന്ത്രവൽക്കരണ ഉപകരണങ്ങൾ 40  മുതൽ 60 ശതമാനം വരെ വിലക്കുറവിൽ കർഷകർക്ക് ലഭ്യമാക്കുന്നതിന് വേണ്ടി ഉള്ള സൗജന്യ രജിസ്ട്രേഷനും ട്രിപ്പ് സ്പ്രിംഗ്ലർ ഇറിഗേഷൻ പദ്ധതിയുടെ പരിശീലനവും സംഘടിപ്പിച്ചു.

ട്രാക്ടർ, ട്രില്ലർ, ബ്രഷ് കട്ടർ, മെഷീൻ വാൾ ,വീൽബാരോ ,
ജലസേചനത്തിനുള്ള പമ്പ് സെറ്റ് റബ്ബർ ടാപ്പിംഗ് മെഷീൻ ,നെല്ലുകുത്തി കേന്ദ്രം തുടങ്ങി എല്ലാ കാർഷിക യന്ത്രങ്ങളും കർഷകർ രജിസ്റ്റർ ചെയ്തു. 

പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എലിയാമ്മ കുരുവിള ആദ്യക്ഷത വഹിച്ച യോഗം പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.






ആദ്യം രജിസ്റ്റർ ചെയ്തു അപേക്ഷിക്കുന്നവർക്ക്‌ മുൻഗണന ലഭിക്കുന്ന സാഹചര്യത്തിൽ ഉഴവൂരിലെ കർഷകർക്ക് മുൻഗണന ലഭിക്കുന്നതിനും സൗജന്യമായി രജിസ്റ്റർ ചെയ്യുന്നതിന് അവസരം ഒരുക്കുന്നതിനും വേണ്ടിയാണു ക്യാമ്പ് ക്രമീകരിച്ചതെന്ന് പ്രസിഡന്റ്‌ പറഞ്ഞു

കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനയ ട്രിപ്പ്‌ സ്‌പ്ലിങർ ഇറിഗെഷൻ സംബന്ധിച്ചു സെമിനാർ നയിച്ചു. പഞ്ചായത് മെമ്പർമാർ, കൃഷി ഓഫീസർ തെരേസ അലക്സ്‌, അസിസ്റ്റന്റ് കൃഷി ഓഫീസർ രാജേഷ് കെ ആർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
70 കർഷകർ ഈ അവസരം പ്രയോജനപ്പെടുത്തുകയും അപേക്ഷ സമർപ്പിക്കുകയും ചെയ്തു.

Post a Comment

0 Comments