കാര്‍ഷിക കേരളത്തിന്റെ ഉത്സവമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 21 മുതല്‍ 27 വരെ തീയതികളില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന 23-ാമത് ചൈതന്യ കാര്‍ഷിക മേളയോടനുബന്ധിച്ച് ഒരുക്കുന്ന പ്രദര്‍ശന വിപണന സ്റ്റാളുകളുടെ ബുക്കിംഗ് ഒക്‌ടോബര്‍ 17-ാം തീയതി തിങ്കളാഴ്ച മുതല്‍ ആരംഭിക്കും.
രാവിലെ 10.30 മുതല്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ലേലത്തിലൂടെയായിരിക്കും സ്റ്റാളുകള്‍ ലഭ്യമാക്കുക. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് 7909231108 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
കാര്‍ഷിക മഹോത്സവത്തോടനുബന്ധിച്ച് കാര്‍ഷിക വിളപ്രദര്‍ശനം, പൊതുവിള പ്രദര്‍ശന മത്സരം, വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ കാര്‍ഷിക മത്സരങ്ങള്‍, വിജ്ഞാനദായക സെമിനാറുകള്‍, നയന മനോഹരമായ കലാസന്ധ്യകള്‍, സ്വാശ്രയസംഘ കലാവിരുന്നുകള്‍, പൊതുമത്സരങ്ങള്‍, കാര്‍ഷിക അവാര്‍ഡ് സമര്‍പ്പണം, പൗരാണിക ഭോജന ശാല, മെഡിക്കല്‍ ക്യാമ്പുകളും എക്‌സിബിഷനുകളും, ശാസ്ത്രപ്രദര്‍ശനം, മെഡിക്കല്‍ എക്‌സിബിഷന്‍, പ്രദര്‍ശന വിപണന സ്റ്റാളുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, പുഷ്പ ഫല വൃക്ഷാദികളുടെയും പക്ഷി മൃഗാദികളുടെയും പ്രദര്‍ശനവും വിപണനവും, വിസ്മയ കാഴ്ചകള്‍, നിര്‍ദ്ദന രോഗി ചികിത്സാ സഹായ പദ്ധതി, മത സാമൂഹ്യ രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യം, കെ.എസ്.എസ്.എസ് സാമൂഹ്യ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം തുടങ്ങിയ നിരവധിയായ ക്രമീകരണങ്ങാണ് ഒരുക്കുന്നത്.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments