കരളുറപ്പോടെ കാരക്കുളം സ്പെഷ്യൽ ഗ്രാമ സഭയിൽ വൻ ജനപങ്കാളിത്തം.


കരളുറപ്പോടെ കാരക്കുളം സ്പെഷ്യൽ ഗ്രാമ സഭയിൽ വൻ ജനപങ്കാളിത്തം.

  ഗ്രാമ പഞ്ചായത്തിലെ കാരക്കുളം അഞ്ചാം വാർഡിൽ നടന്ന സ്പെഷ്യൽ ഗ്രാമ സഭ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.അഞ്ചാം വാർഡിലും, തൊട്ടടുത്ത വാർഡിൽ  നടപ്പിലാക്കുവാൻ ശ്രമിക്കുന്ന ആളുറുമ്പ്, കൊച്ചു കാവ് ഭാഗത്തെ ജനവാസ കേന്ദ്രത്തിൽ പ്രവർത്തനം ആരംഭിക്കുവാൻ തുടങ്ങുന്ന പ്ലൈവുഡ് ഫാക്ടറിക്കെതിരയും , പടിഞ്ഞാറ്റുമലഭാഗത്ത് പ്രവർത്തിക്കുവാൻ ഉദ്ദേശിക്കുന്ന അമോണിയം ഫാക്ടറിക്കെതിരെ സ്പെഷ്യൽ ഗ്രാമസഭ വൻ ജനപങ്കാളിത്തോടെ നടന്നു.


 പരിസ്ഥിതിക്കും,ജനജീവിതത്തിനുമെതിരെയുള്ള ഈ പ്രസ്ഥാനങ്ങൾ ഇവിടെ നടപ്പിലാക്കുവാൻ സാധിക്കില്ലെന്ന പ്രമേയം ഗ്രാമ സഭ ഏകകണ്ഠമായി പാസ്സാക്കി.സമരമാർഗ്ഗങ്ങളിലൂടെയും , നിയമ പരമായും ഈ ഫാക്ടറികൾ ഈ വാർഡിൽ വരുന്നത് തടയുവാൻ ഏതറ്റം വരെയും പോകുമെന്ന് വാർഡംഗവും എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മാത്യൂസ് പെരുമനങ്ങാട് പറഞ്ഞു.


 സ്പെഷ്യൽ ഗ്രാമസഭയിൽ എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ് അധ്യക്ഷത വഹിച്ചു.എലിക്കുളം ഉണ്ണി മിശിഹാ പള്ളി വികാരി ഫാ.ജെയിംസ് തെക്കും ചേരിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ജോഷി കുഴിക്കാട്ടുതാഴെ,ആൻ സി ജെയിംസ് ജീരകത്തിൽ,അബ്ദുൾ കരിം, ജിബിൻ ശൗര്യാംകുഴിയിൽ, സോജൻ പാലക്കുടിയിൽ, ജോർജുകുട്ടി പനച്ചിക്കൽ , ബാബു ചെഞ്ചേരിയിൽ,എ. ജെ.അലക്സ് റോയ് എന്നിവർ സംസാരിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments