വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റം അനിവാര്യം: പാലാ സെൻ്റ് ജോസഫ്സിൽ ശോഭന ജയ-മാധവൻ
വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റം അനിവാര്യമെന്ന് ശോഭന ജയ-മാധവൻ.പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് & ടെക്‌നോളജി ഓട്ടോണമസിൽ വച്ചു സംഘടിപ്പിച്ച ഏകദിന ശില്പശാലയിൽ മാറിക്കൊണ്ടിരിക്കുന്ന ആഗോള തൊഴിൽ വിപണിക്ക് അനുസൃതമായി വിദ്യാഭ്യാസ രീതികളിൽ സമൂലമായ മാറ്റം അനിവാര്യമാണെന്ന് മച്ച്‌മാജിക് ഗ്ലോബൽ കൺസൾട്ടൻസി സ്ഥാപകയും ബ്രിട്ടീഷ് കൊളംബിയ-ഇന്ത്യ ബിസിനസ് നെറ്റ്‌വർക്ക് കോ-പ്രസിഡന്റുമായ ശ്രീമതി ശോഭന ജയ-മാധവൻ പ്രസ്താവിച്ചു.
മനഃപാഠം പഠിക്കുന്ന രീതിയിൽ നിന്ന് മാറി, ആജീവനാന്ത പഠനത്തിനും ക്രിയാത്മകമായ ചിന്താഗതിക്കും മുൻഗണന നൽകണമെന്ന് അവർ ഓർമ്മിപ്പിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഗ്രീൻ സ്കിൽസ് (പരിസ്ഥിതി സൗഹൃദ നൈപുണ്യങ്ങൾ) എന്നിവ വരുംകാലത്ത് നിർണ്ണായകമാകുമെന്നും പരമ്പരാഗത ക്ലാസ് മുറികൾക്ക് പകരം ഹൈബ്രിഡ് വിദ്യാഭ്യാസ മാതൃകകൾക്കും പ്രായോഗിക പഠനത്തിനും പ്രാധാന്യം നൽകണമെന്നും അവർ ഓർമ്മിപ്പിച്ചു.
വിദ്യാഭ്യാസം കേവലം ബിരുദങ്ങളിൽ ഒതുങ്ങാതെ, തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ നിറവേറ്റുന്ന രീതിയിലുള്ള 'എഡ്യൂക്കേഷൻ-ടു-എംപ്ലോയ്‌മെന്റ്' പാതകൾ സൃഷ്ടിക്കപ്പെടണമെന്നും
പ്രശ്നപരിഹാര ശേഷിയും സാഹചര്യങ്ങൾക്കനുസരിച്ച് മാറാനുള്ള കഴിവുമാണ് ഭാവിയിലെ കരുതെന്ന് ശ്രീമതി ശോഭന പറഞ്ഞു.
ലോകത്തിന് ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഓരോ വ്യക്തിയും പരിശ്രമിക്കണമെന്ന ആഹ്വാനത്തോടെയാണ് അവർ പ്രഭാഷണം അവസാനിപ്പിച്ചത്.
ചടങ്ങിൽ കോളേജ് ചെയർമാൻ വെരി റവ മോൺ ഡോ ജോസഫ് തടത്തിൽ, ഡയറക്ടർ റവ പ്രൊഫ ഡോ ജയിംസ് ജോൺ മംഗലത്ത്, പ്രിൻസിപ്പൽ പ്രൊഫ ഡോ വി പി ദേവസ്യ, വൈസ് പ്രിൻസിപ്പൽ റവ ഡോ ജോസഫ് പുരയിടത്തിൽ, പ്രോഗ്രാം കോർഡിനേറ്റർ റവ ഫാ. ഡാൻ കടുപ്പിൽ, വിവിധ വകുപ്പു മേധാവികൾ എന്നിവർ പങ്കെടുത്തു.




0 Comments