ബോംബ് ഭീഷണി : ഇടുക്കി കളക്ട്രേറ്റിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി


ബോംബ് ഭീഷണിയെ തുടർന്ന് ഇടുക്കി  കളക്ട്രേറ്റിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ഇ- മെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. കളക്ട്രേറ്റ്, മുട്ടം കോടതി, ഇടുക്കി ഡാം, മുല്ലപ്പെരിയാർ ഡാം എന്നിവിടങ്ങളിലാണ് ഭീഷണിയുള്ളത്. ബോംബ് സ്ക്വാഡ് ജില്ലാ ചാർജ് ഓഫീസർ പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്. ബോംബ് കണ്ടെത്താൻ വൈദഗ്ധ്യം നേടിയ മാഗി, ഡോളി തുടങ്ങിയ നായകളാണ് പരിശോധന നടത്തിയത്. ബോംബ് സ്ക്വാഡ് പരിശോധന നടത്തിക്കൊണ്ടിരിക്കുയാണ്‌. 










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments