സ്വന്തം ലേഖകൻ
രണ്ടാം ഹരിത വിപ്ലവത്തിന്റെ പേരിൽ 75 കോടി വരുന്ന കർഷക ജനസാമാന്യത്തെ അദനി കാപ്പിറ്റൽ പോലുളള രണ്ട്, മൂന്ന് ശതമാനം വരുന്ന വൻകിട കോർപ്പറേറ്റുകളുടെ ദയദാഷിണ്യത്തിന് എറിഞ്ഞ് കൊടുക്കാനാണ് നീക്കം.
ഇന്ത്യയിലെ കൃഷിഭൂമിയും കാർഷിക സാങ്കേതിക വിദ്യകളും കോർപ്പറേറ്റുകൾക്ക് അടിയറവയ്‌ക്കാനാണ് മോദി സർകാർ ശ്രമിക്കുന്നത്. ഇതിനെതിരെ കർഷക–-കർഷക തൊഴിലാളി കൂട്ടായ്‌മ ശക്തിപ്പെടുത്തി കൃഷി അഭിവൃത്തിപ്പെടുത്തി സംരക്ഷിക്കുന്നതോടൊപ്പം കാർഷിക മേഖലയെ കോർപ്പറേറ്റ് വത്‌ക്കരിക്കുന്ന കേന്ദ്ര സർകാർ നയങ്ങൾക്കെതിരെയുള്ള പോരാട്ടവും ശക്തിപ്പെടുത്താൻ കർഷകരും കർഷക തൊഴിലാളികളും സജ്ജമാകണമെന്നും തോമസ് ഐസക്ക് പറഞ്ഞു.
കര്‍ഷക സംഘം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പാലായില്‍ "കോര്‍പ്പറേറ്റ് രാഷ്ട്രീയവും ഇന്ത്യന്‍ കര്‍ഷകരും " എന്ന വിഷയത്തില്‍ നടന്ന കര്‍ഷക സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
രണ്ടാം ഹരിത വിപ്ലവം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത് കോര്‍പ്പറേറ്റുകമ്പനികളിലൂടെയാണ്. അവര്‍ കൃഷിക്കാരെ നിയന്ത്രിക്കുകയാണ്. വിത്തും വളവും വിലയും കമ്പനികള്‍ നിശ്ചയിക്കുന്നു. ഭക്ഷ്യോത്പ്പന്നങ്ങള്‍ വിദേശത്തേയ്ക്ക് കയറ്റുമതി നടത്തി അവര്‍ സമസ്ത മേഖലകളെയും നിയന്ത്രിക്കും. സാധാരണക്കാര്‍ക്ക് ഗുണമേന്മയുള്ള ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമല്ലാതാവുകയാണ്. പോഷക നിലവാരത്തിന്റെ സൂചികയില്‍ നമ്മള്‍ പുറകോട്ട് പോകുന്നതിന്റെ കാരണമിതാണ്.
മുമ്പ് കാര്‍ഷിക വിപ്ലത്തിന് ചുക്കാന്‍ പിടിച്ചത് സര്‍ക്കാര്‍ സംവിധാനങ്ങളായിരുന്നു.ഇപ്പോള്‍ കോര്‍പ്പറേറ്റുകളാണ്. നെഹ്രു തുടങ്ങി വച്ച നയങ്ങളുടെ വ്യതിയാനമാണിത്. കോര്‍പ്പറേറ്റുകളുടെ പാട്ട കരാറുകാരായി കര്‍ഷകര്‍ മാറുകയാണ്. കോര്‍പ്പറേറ്റുകള്‍ക്ക് അനന്തമായ ആകാശമാണ് തുറന്നു വച്ചിരിക്കുന്നത്. താങ്ങുവില സമ്പ്രദായങ്ങള്‍ ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്നത്.
കർഷകരെ കരാർ കൃഷിരാക്കി മാറ്റി കോർപ്പറേറ്റുകൾക്ക് സമ്പത്ത് കൊള്ളയടിക്കാനുള്ള നയങ്ങളാണ് മോദി സർകാർ നടപ്പാക്കുന്നത്.
പൊതുമേഖലാ ബാങ്കുകൾ നിക്ഷേപത്തിൽനിന്ന് കാർഷിക മേഖലയ്‌ക്ക് നീക്കിവച്ച 20 ശതമാനം വായ്‌പകൾ അദാനി–-അംബാനിമാരുടെ ഉടമസ്ഥതയിലുള്ള കോർപ്പറേറ്റ് കമ്പനികൾക്ക് നൽകാനാണ് തീരുമാനം. ഈ തുക ഉപയോഗിച്ചാണ് കോർപ്പറേറ്റുകൾ കാർഷിക മേഖലയിൽ കോർപ്പറേറ്റുവത്‌ക്കരണം നടപ്പാക്കുന്നത്. ഇതേപോലെ സ്വാശ്രയസംഘങ്ങൾക്കും കുടുംബശ്രീയ്‌ക്കും നൽകേണ്ട വായ്‌പാ വിഹിതം അസാപ്പ് പോലുള്ള കോർപ്പറേറ്റ് ബാങ്കുകൾക്ക് കൈമാറുകയാണ്.
ഇതോടെ
നാല് ശതമാനം പലിശയ്‌ക്ക് വായ്‌പ ലഭിക്കാൻ അർഹതയുള്ള പാവപ്പെട്ട
കർഷകരിൽനിന്നും സാധാരണ ജനങ്ങളിൽനിന്നും 24 ശതമാനംവരെ പലിശ ഈടാക്കി ഈ
കമ്പനികൾക്ക് കൊള്ളലാഭം നേടാനുള്ള അവസരമാണ് കേന്ദ്ര സർകാർ ഒരുക്കുന്നത്.
ഇതിനായി രാജ്യത്തിന്റെ ആധുനിക സാങ്കേതികവിദ്യകളും കോർപ്പറേറ്റുകൾക്ക്
കൈമാറും. ഇതിനെല്ലാം എതിരായിരുന്നു ഒരു വർഷം നീണ്ട ഡൽഹി കർഷക പ്രക്ഷോഭം. ഈ
സമരം ഒത്തുതീർത്ത കേന്ദ്രം വ്യവസ്ഥകൾ ഒന്നൊന്നായി ലംഘിച്ച് കോർപ്പറേറ്റ്
വത്‌ക്കരണം ശക്തമായി നടപ്പാക്കാനാണ് ശ്രമം. ഇതിന്റെ പ്രതിഫലനമാണ്
വൈദ്യുതി മേഖലയെ ഉൾപ്പെടെ സ്വകാര്യവത്‌ക്കരിക്കാനുള്ള നീക്കമെന്നും ഡോ.
തോമസ് ഐസക്ക് പറഞ്ഞു.
പ്രൊഫ. കെ.എം. ആന്റണി, വത്സന്‍ പനോളി,
ജോസ് ടോം, ലാലിച്ചന്‍ ജോര്‍ജ് , ജോസ് കുറ്റിയാനിമറ്റം, ഏഴാച്ചേരി വി.ജി.
വിജയകുമാര്‍, പി,എം. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു,
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments