ക്രിമിനലുകൾ ആക്രമണത്തിന് ഗൂഡാലോചന നടത്തി പദ്ധതി പൊളിച്ച് പൊലീസ്

യെസ് വാർത്താ ക്രൈം ബ്യൂറോ
 
 

 
സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനത്തിന് വേണ്ടി ഗൂഢ പദ്ധതി പ്ലാന്‍ ചെയ്ത സ്ഥിരം കുറ്റവാളികളായ യുവാക്കളെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു.

കങ്ങഴ പ്ലാക്കലപ്പടി ഭാഗത്ത് തകടിയേൽ   അബിൻ റ്റി.എസ്  (24), തിരുവനന്തപുരം പള്ളിപ്പുറം പാച്ചിറ ഭാഗത്ത് ഷഫീഖ് മൻസിൽ  ഷെഫീഖ് ആര്‍ (28), ഇയാളുടെ സഹോദരനായ ഷമീര്‍ (22), തിരുവനന്തപുരം പള്ളിപ്പുറം പാച്ചിറ ഭാഗത്ത് ഗിരിജാ ഭവൻ രജിത്ത് ആര്‍ (28), തിരുവനന്തപുരം പള്ളിപ്പുറം പാച്ചിറ ഭാഗത്ത് തിട്ടയിൽ വീട്ടിൽ   അബിൻ സൂര്യ (24) എന്നിവരെയാണ്  കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ കഴിഞ്ഞ ദിവസം രാത്രി അബിൻ റ്റി.എസ്സിന്റെ വീട്ടില്‍ വച്ച് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനത്തിന് വേണ്ടി ഗൂഢ പദ്ധതി പ്ലാന്‍ ചെയ്യുകയായിരുന്നു.

കോട്ടയം കറുകച്ചാൽ ഭാഗത്ത് കൊടും ക്രിമിനലുകൾ ആയ  യുവാക്കൾ എത്തിയിട്ടുണ്ടെന്ന്  പോലീസിന്  ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം  കറുകച്ചാലിലെ സ്ഥിരം കുറ്റവാളിയായ അബിൻ റ്റി.എസിന്റെ വീട്ടിൽ പരിശോധന നടത്തുകയും ഈ സമയത്ത് വീടിനുള്ളിൽ അബിൻ റ്റി.എസ് ഉൾപ്പെടെ 5 കുറ്റവാളികൾ ഗൂഢ പദ്ധതി പ്ലാൻ ചെയ്യുന്നതിനിടയിൽ പിടികൂടുകയായിരുന്നു.




അബിൻ റ്റി.എസിന് കറുകച്ചാൽ, മുണ്ടക്കയം, മണിമല, കണ്ണൂർ ടൗൺ, പീരുമേട് എന്നീ സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ട് കൂടാതെ ഇയാള്‍ കാപ്പാ നിയമ നടപടി നേരിട്ടിട്ടുള്ള ആളുമാണ് ,മറ്റൊരു പ്രതിയായ ഷെഫീഖിന്   ആറ്റിങ്ങൽ, മംഗലാപുരം, കല്ലമ്പലം, അയിരൂർ, ആര്യനാട്,, പറവൂർ,പള്ളിക്കൽ, കിളിമാനൂർ.നെടുമങ്ങാട്, അയിരൂർ, കുണ്ടറ, കോട്ടയം ഈസ്റ്റ്‌,പാമ്പാടി,രാമപുരം എന്നീ സ്റ്റേഷനുകളിലും ,  അബിൻ സൂര്യയ്ക്ക് ശ്രീകാര്യം, തിരുവനന്തപുരം മെഡിക്കൽ കോളേജ്, കൊട്ടാരക്കര, നെടുമങ്ങാട്, കടയ്ക്കാവൂർ  എന്നിവിടങ്ങളിലും,  ഷമീറിന് ആറ്റിങ്ങൽ, വട്ടപ്പാറ, മംഗലാപുരം,  കഴക്കൂട്ടം,വെഞ്ഞാറമൂട്, പോത്തൻകോട്,  പള്ളിക്കൽ എന്നിവിടങ്ങളിലുമായി  പിടിച്ചുപറി, മോഷണം, വധശ്രമം, പോക്സോ എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതികളാണ്.

കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ ഋഷികേശൻ നായർ, എസ്.ഐ മാരായ അനിൽകുമാർ, സുഭാഷ്, എ.എസ്.ഐ ബൈജു, സി.പി.ഓ മാരായ  സുരേഷ്, സന്തോഷ്, അൻവർ, വിവേക്, വിപിൻ ബാലകൃഷ്ണൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
 
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 


Post a Comment

0 Comments