പാലാമുരിക്കുംപുഴ ദേവീ ക്ഷേത്രത്തിൽ ഭാഗവത സപ്താഹത്തിന് തുടക്കമായി.
സ്വാമി ഉദിത്ചൈതന്യയാണ് ഭാഗവത ആചാര്യൻ.ക്ഷേത്രം ഭാരവാഹികൾ ഇന്ന് വൈകിട്ട് അദ്ദേഹത്തെ പൂർണ്ണകുംഭം നൽകി സ്വീകരിച്ചു.
സപ്താഹ വേദിയിൽ രാവിലെ 6 മുതൽ ധ്യാനം, വിഷ്ണു സസഹസ്രനാമം, കീർത്തനം, 7
മുതൽ പാരായണം, രാവിലെ 8,10.30, വൈകിട്ട് 3.30, 7 മണി സമയങ്ങളിൽ ആചാര്യന്റെ
പ്രഭാഷണം.22ന് രാവിലെ 10.30ന് സർവ്വൈശ്വര്യ പൂജ, വൈകിട്ട് 7 ന് രുഗ്മിണി
സ്വയംവര ഘോഷയാത്ര, 23ന് രാവിലെ 10.30ന് വിദ്യാഗോപാല മന്ത്രാർച്ചന,
ഉച്ചയ്ക്ക് 12ന് ഹിന്ദി സാഹിത്യത്തിൽ ഡോക്ട്രേറ്റ് നേടിയ മഞ്ജു സന്തോഷിന്
ആദരവ്, വൈകിട്ട് 7ന് കുചേലാഗമനം പ്രത്യക്ഷാവതരണം.
സമാപന ദിവസമായ 24ന് അഭൃത സ്നാനം, യജ്ഞ സമർപ്പണം,
മഹാപ്രസാദമൂട്ട് എന്നിവ നടക്കും.
സമാപന ദിവസമായ 24ന് അഭൃത സ്നാനം, യജ്ഞ സമർപ്പണം,
മഹാപ്രസാദമൂട്ട് എന്നിവ നടക്കും.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments