യെസ് വാർത്താ ക്രൈം ബ്യൂറോ
ഒട്ടുപാൽ മോഷണ കേസിൽ നാലു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് വഞ്ചിപ്പാറ ഭാഗത്ത് മുണ്ടൻകുന്നേൽ അമൽ ബാബു(22), അകലക്കുന്നം കണ്ണമല കോളനി ഭാഗത്ത് കണ്ണമല വീട്ടിൽ രാജീവ് രാജൻ (20), ആനിക്കാട് മൂലേപീടിക ഭാഗത്ത് കൈലാസ് വീട്ടിൽ ബിനിൽ ജി കൃഷ്ണ (19), അകലക്കുന്നം കിഴക്കടമ്പ് ഭാഗത്ത് പൂവകുളത്ത് നിഖിൽ അനിൽകുമാർ (21)എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ കഴിഞ്ഞ ദിവസം മോഷ്ട്ടിച്ച ഒട്ടുപാല്‍ കാറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പോലീസിന്റെ പിടിയിലാവുകയായിരുന്നു .
ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം വെളുപ്പിനെ തറക്കുന്നു ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടയിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിനു കൈ കാണിക്കുകയും, എന്നാൽ ഇവർ കാർ നിർത്താതെ പോലീസിനെ വെട്ടിച്ച് കടന്നു കളയുകയുമായിരുന്നു.
തുടർന്ന് കാറിനെ പിന്തുടർന്ന പോലീസ് സംഘം പെരുംകുളം ഭാഗത്ത് വച്ച് കാർ തടഞ്ഞിട്ടതിനെ തുടര്‍ന്ന് , പ്രതികളിൽ നാലു പേരും കാര്‍ ഉപേക്ഷിച്ചു ഇറങ്ങി ഓടുകയായിരുന്നു. ഇവരില്‍ മൂന്നുപേരെ പോലീസ് സംഘം പിന്തുടര്‍ന്ന് സാഹസികമായി പിടികൂടുകയും,ഇവരുടെ കൂടെയുണ്ടായിരുന്ന നിഖില്‍ അനിൽകുമാറിനെ പിന്നീട് പോലീസ് ഇയാളുടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇവർ സഞ്ചരിച്ച് കാർ പോലീസ് പരിശോധിച്ചതില്‍ നിന്നും കാറിനുള്ളിൽ സൂക്ഷിച്ച ചാക്കിനുള്ളിൽ 40 കിലോയോളം വരുന്ന ഒട്ടുപാൽ കാണപ്പെടുകയും ചെയ്തു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ഇത് കാഞ്ഞിരമറ്റം മൂഴയിൽ ക്ഷേത്രത്തിനു സമീപമുള്ള ഒരു വീട്ടിൽ നിന്നും മോഷ്ടിച്ചതാണെന്നു പോലീസിനോട് പറഞ്ഞു.
പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രദീപ്.എസ്, എസ്.ഐ ശിവപ്രസാദ്,സി.പി.ഓ മാരായ വിനോദ്, സക്കീർ ഹുസൈൻ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments