സ്വന്തം ലേഖകൻ
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന എ.എസ്.ഐ.എസ്.സി കേരള റീജിയണന്റെ സ്‌പോര്‍ട്‌സ് മീറ്റ് സമാപിച്ചു. അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്നിരുന്ന മത്സരത്തില്‍ 249 പോയിന്റുമായി കോട്ടയം പള്ളിക്കൂടം സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 173 പോയിന്റുമായി അല്‍ഫോന്‍സ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഭരണങ്ങാനം രണ്ടാം സ്ഥാനം കരസ്ഥമാക്കി. 159 പോയിന്റുമായി മര്‍ത്തോമാ സ്‌കൂള്‍, തിരുവല്ല മൂന്നാം സ്ഥാനത്ത് എത്തി.
സീനിയര്‍ വിഭാഗത്തില്‍ 130 പോയിന്റുമായി പള്ളിക്കൂടം സ്‌കൂള്‍, കോട്ടയം ചാമ്പ്യന്മാരായി.
82 പോയിന്റോടെ സെന്റ് ജോസഫ് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പറയംകുളം ജൂനിയര്‍ വിഭാഗത്തിലും ചാമ്പ്യന്മാരായി. സബ്ജൂനിയര്‍ വിഭാഗത്തില്‍ 54 പോയിന്റോടെ തിരുവല്ല മാര്‍ത്തോമാ റസിഡന്‍ഷ്യല്‍ സ്‌കൂളും ചാമ്പ്യന്മാരായി. ചാവറ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അമനകര ആതിഥേയത്വം വഹിച്ച മീറ്റില്‍ ഏകദേശം 17 സ്‌കൂളുകള്‍ ട്രാക്കിലും ഫീല്‍ഡിലുമായി മാറ്റുരച്ചു.
തുടര്‍ന്ന നടന്ന സമാപന സമ്മേളനത്തില്‍ എ.എസ്.ഐ.എസ്.സി കേരള റീജിയണ്‍ സെക്രട്ടറിയും കെ.ഇ. കോളേജ് മാന്നാനം പ്രിന്‍സിപ്പളുമായ ഫാദര്‍ ജെയിംസ് മുല്ലശ്ശേരി സിഎംഐ ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. അമനകര ചാവറ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ .ഫാദര്‍ മൈക്കിള്‍ ആനക്കല്ലുങ്കല്‍ സിഎംഐ നന്ദി പറഞ്ഞു.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments