മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ ഐങ്കൊമ്പ് അംബികാ വിദ്യാഭവനിലെ വിദ്യാർത്ഥികളും.... ഡി.ജി.പി. യ്ക്ക് കൂട്ട കത്തയക്കൽ നടത്തി വിദ്യാർത്ഥികൾ






സ്വന്തം ലേഖകൻ

മയക്കുമരുന്നിനെതിരെ കേരളാ പോലീസ് നടപ്പിലാക്കുന്ന "നോ ടു ഡ്രഗ്സ്" ലഹരി വിരുദ്ധ ജനകീയ മുന്നേറ്റത്തിന് പിന്തുണ അർപ്പിച്ചു കൊണ്ട് കേരളാ പോലീസ് ഡി ജി പി ക്ക് കത്തുകൾ എഴുതി ശ്രദ്ധേയമായിരിക്കുകയാണ് ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സെക്കൻഡറി സ്കൂളിലെ കുട്ടികൾ.


മയക്കുമരുന്നിനെതിരെയുള്ള  ബോധവത്കരണ പരിപാടികളും സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച്  മറ്റ് പ്രവർത്തന ളിലും സജീവമാകാൻ  ഒരുങ്ങുകയാണ് അംബിക സ്കൂളിലെ  വിദ്യാർത്ഥികൾ.






തപാൽ വരാചരണത്തിന്റെ ഭാഗമായി തപാൽ വകുപ്പ് കോട്ടയം ഡിവിഷന്റെ സഹകരണത്തോടെ  പാലാ ഹെഡ് പോസ്റ്റ് ഓഫിസിൽ നടന്ന പരിപാടി സ്കൂൾ പ്രിൻസിപ്പാൾ  സി എസ്  പ്രദീഷ് മുഖ്യപ്രഭാഷണം നടത്തി.




പോസ്റ്റ് മാസ്റ്റർ വി.ആർ. ശോഭന, മാർക്കറ്റിങ്ങ് എക്സിക്യൂട്ടീവ് കെ .കെ. വിനു കൂട്ടുങ്കൽ   തുടങ്ങിയവർ പ്രസംഗിച്ചു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments