ഭരണകാര്യങ്ങളിലെ സാങ്കേതിക വിദ്യ പഠിക്കാന്‍ പാലാ നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പൂനയിലേക്ക്







സുനില്‍ പാലാ


ഭരണവൈഭവം കൂടുതല്‍ പ്രകടിപ്പിക്കാനുള്ള ദേശീയ ശില്പശാലയില്‍ പങ്കെടുക്കാന്‍  പാലാ നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര പൂനയിലേക്ക് പോകുന്നു. പൂനയിലെ ഏറ്റവും പ്രശസ്തമായ യശ്വന്തര ചവാന്‍ അക്കാദമി ഓഫ് ഡെവലപ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ കേന്ദ്രത്തില്‍ 17 മുതല്‍ 21 വരെ നടക്കുന്ന ദേശീയ ശില്പശാലയിലാണ് ആന്റോ ജോസ് പങ്കെടുക്കുക. 

കേരളത്തിലെ 87 നഗരസഭകളില്‍ 16 നഗരസഭകളിലെ മാത്രം ചെയര്‍മാന്‍മാരെയേ ഈ ദേശീയ ശില്പശാലയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളൂ. 





വിവരസാങ്കേതിക വിദ്യയിലും നഗരഭരണം കൂടുതല്‍ സുതാര്യമാക്കുന്ന കാര്യങ്ങളിലും ഭരണം കൂടുതല്‍ ചടുലമാക്കുന്നതിനും വേണ്ട ക്ലാസുകളാണ് ശില്പശാലയില്‍ ഉണ്ടാകുക. വിമാന യാത്ര ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്കിക്കൊണ്ടാണ് തദ്ദേശസ്വയംഭരണ വകുപ്പ് ചെയര്‍മാന്‍മാരെ പൂനയിലേക്ക് അയയ്ക്കുന്നത്.  




കഴിഞ്ഞ രണ്ട് വര്‍ഷംകൊണ്ട് വിവിധ മേഖലകളില്‍ പാലാ നഗരസഭ കൈവരിച്ച നേട്ടങ്ങളും ആന്റോ ജോസിനെ തെരഞ്ഞെടുത്തതിന് പിന്നിലുണ്ട്. 



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments