തിരുവാതിരകളി ഒരു വഴിപാടായി സമര്‍പ്പിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമായ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ഇത്തവണത്തെ തിരുവാതിരകളി വഴിപാടിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
ഉമാമഹേശ്വരന്‍മാര്‍ക്ക് മുന്നില്‍ വനിതകളായ ഭക്തര്‍ തങ്ങളുടെ ആഗ്രഹപൂര്‍ത്തിക്കായിട്ടാണ് തിരുവാതിര കളിക്കുന്നത്. പാരമ്പര്യരീതിയില്‍ തിരുവാതിരകളി അഭ്യസിച്ചിട്ടുള്ള ആര്‍ക്കും ജാതിമതഭേദമന്യെ കാവിന്‍പുറം ക്ഷേത്രത്തിലെ തിരുവാതിരകളി വഴിപാടില്‍ പങ്കെടുക്കാം. കുറഞ്ഞത് 8 പേരെങ്കിലും ഒരു ടീമില്‍ ഉണ്ടാകണം.
വഴിപാടായാണ് തിരുവാതിരകളി സമര്‍പ്പിക്കുന്നതെങ്കിലും മികച്ച രീതിയില്‍ തിരുവാതിര കളിക്കുന്ന ആദ്യത്തെ മൂന്ന് ടീമുകള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കുമെന്ന് കാവിന്‍പുറം ദേവസ്വം അധികൃതര്‍ അറിയിച്ചു.
ഡിസംബര്‍ 27 ന് വൈകിട്ട് 5.30 ന് മന്ത്രി റോഷി അഗസ്റ്റിനാണ് ഇത്തവണത്തെ തിരുവാതിരകളി വഴിപാടിന് തിരി തെളിക്കുന്നത്. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അദ്ധ്യക്ഷത വഹിക്കും.
തിരുവാതിര കളി വഴിപാടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 9447309361 ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 ടീമുകള്‍ക്കാണ് തിരുവാതിരകളി വഴിപാടില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുക.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments