സ്വന്തം ലേഖകൻ
കോട്ടയം ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങളിൽ നിന്നും മാറ്റി പാർപ്പിക്കേണ്ടവരുടെ പട്ടിക പുന പരിശോധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് കമ്മിറ്റി പ്രമേയത്തിലൂടെ ജില്ലാ കളക്റോട് ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ് അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠനെയാണ് കമ്മിറ്റി അംഗീകരിച്ചത്.
നിലവിൽ ഇരുന്നൂറിൽ താഴെ കുടുംബങ്ങൾ മാത്രമാണ് മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ മാറ്റിപ്പാർപ്പിക്കേണ്ടവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
എന്നാൽ കഴിഞ്ഞ നാലു വർഷക്കാലമായി സ്ഥിരമായി വെള്ളം കയറുകയും,ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന സ്ഥലങ്ങളിൽ താമസിക്കുന്ന മുഴുവൻ കുടുംബങ്ങളെയും മാറ്റിപ്പാർപ്പിക്കാൻ നിലവിൽ സർക്കാർ പദ്ധതി നിലനിൽക്കുന്ന സാഹചര്യത്തിൽ നിലവിൽ തയ്യാറാക്കിയിരിക്കുന്ന ലിസ്റ്റ് അടിയന്തിരമായി പുന പരിശോധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് കമ്മിറ്റി പ്രമേയത്തിലൂടെ ജില്ലാ കളക്ടറോട് ആവശ്യപ്പെടുകയായിരുന്നു.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments