കോട്ടയം ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ പൊതുമരാമത്ത് റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് താറുമാറായി കിടന്നിട്ടും നന്നാക്കാൻ പൊതുമരാമത്ത് വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രഹാം ആരോപിച്ചു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി സ്ഥിരമായി പ്രസ്താവനകളും മിന്നൽ പരിശോധനകളും നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടൽ മാത്രമാണ് നടത്തുന്നത് അദ്ദേഹം കുറ്റപ്പെടുത്തി.
റോഡുകൾ അടിയന്തരമായി പുനരുദ്ധരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് കേരളാ കോൺഗ്രസ് നേതൃത്വം നൽകുമെന്നു അദ്ദേഹം പറഞ്ഞു.
കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജോയി എബ്രാഹം.
കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.
ചെറിയാൻ ചാക്കോ , ജയിസൺ ജോസഫ് , എ കെ ജോസഫ് , സന്തോഷ് കാവുകാട്ട്, മറിയാമ്മ ജോസഫ് ,ജോയി ചെട്ടിശ്ശേരി, ആപ്പാൻചിറ പൊന്നപ്പൻ, ജേക്കബ് കുര്യാക്കോസ്, തങ്കമ്മ വർഗ്ഗീസ്, കുര്യൻ പി കുര്യൻ, ഏസി ബേബിച്ചൻ,സാബു പിടികേക്കൽ, സ്റ്റിഫൻ ചാഴികാടൻ, കുഞ്ഞുമോൻ ഒഴുകയിൽ , ജോസ് ജയിംസ്, ജോബിൻ എസ് കൊട്ടാരം, ജോജി വാളിച്ചാക്കൽ, ജെസി തറയിൽ, സിബി മൂക്കൻതോട്ടത്തിൽ, എസ് സൈമൺ, ആൻസ് വർഗീസ്, റ്റി.എം ആന്റണി, രാജേഷ് റ്റി ജി, ഓ ജെ വർഗീസ്, ലാൽജി തോമസ്, ബിജു മൂഴയിൽ, ആർ അശോകൻ , ജോയി മുണ്ടാപ്പള്ളിൽ, ജിമ്മി ജോർജ് , സബിഷ് നെടുംപറമ്പിൽ, ഡിജു സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments