സ്വന്തം ലേഖകൻ
വലവൂര്‍ കിസ്സാന്‍ നഗര്‍-പരുവിനാടി റോഡിലെ പൊട്ടങ്കില്‍ ഭാഗത്ത് കലുങ്കിന്‍റെ അടിഭാഗം തകര്‍ന്നിരിക്കുകയാണ്. ഒരു നാടിന്‍റെ ഏക ഗതാഗത മാര്‍ഗ്ഗമായ ഈ റോഡിലെ കലുങ്ക് പൂര്‍ണ്ണമായ് തകരാതെയിരിക്കുവാന്‍ ഇതൂ വഴിയുള്ള ഭാരവാഹനങ്ങളുടെ ഓട്ടം നിരോധിക്കണമെന്നു ആവശൃപ്പെട്ടു പൊതൂമരാമത്തൂ വകുപ്പു എന്‍ജിനിയര്‍ക്കു പൗരാവകാശ സമിതിയുടെ നേതൃത്വത്തില്‍ പരാതി നല്‍കി.
പത്തൂ വര്‍ഷത്തിലേറെ കാലം തകര്‍ന്ന് കിടന്ന റോഡ് മാണി സി കാപ്പന്‍ എം എല്‍ എ യുടെ ഫണ്ടില്‍ നിന്നും അനുവദിച്ചു 25 ലക്ഷം രുപ മുടക്കി നല്ല നിലയില്‍ ടാറിങ്ങു പൂര്‍ത്തികരിച്ചു കഴിഞ്ഞപ്പോള്‍ റോഡിന്‍റെ പലയിടങ്ങളിലും സൈഡ് അപപടകരമായ അവസ്ഥയിലാണെന്ന് പൗരസമിതി ഭാരവാഹികൾ പറയുന്നു.
രണ്ട് അടിലേറെ റോഡ് സൈഡ് ഉയര്‍ന്ന നില്‍ക്കുന്നതൂ മൂലം വലിയ വാഹനങ്ങള്‍ക്കു സൈഡ് കൊടുക്കുന്ന ചെറുവാഹനങ്ങളായ് ഓട്ടോറിക്ഷ,ഇരുചക്രവാഹനങ്ങള്‍ എന്നിവ കുഴിയിലേയ്ക്കു മറിയുന്ന അവസ്ഥയിലാണ് .
സന്ധൃനേരങ്ങളില്‍ നടക്കുന്ന കാല്‍നടക്കാരും റോഡിന്‍റെ വിവിധ ഭാഗങ്ങളിലായിട്ടുള്ള സൈഡ് കുഴികളിലേയ്ക്കു വിഴുന്ന അവസ്ഥയുണ്ട്.
ബന്ധപ്പെട്ട എന്‍ജിനിയറുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കൈമലര്‍ത്തൂകയാണ് എന്നാണ് പൗരാവകാശ സമിതിയുടെ ആക്ഷേപം.
ആരെങ്കിലും വീണ് ഗുരുതരാവസ്ഥയില്‍ എത്താനാണോ അധികാരികളുടെ ഈ കാത്തിരിപ്പെന്ന് ജനം ചോദിക്കുന്നു.
അടിയന്തരമായ് റോഡിന്‍റെ സൈഡ് ഉയര്‍ത്തുന്നതിനും ,അപകടകരമായ കലുങ്കിന്‍റെ മുകളിലൂടെ ഉള്ള ഭാരവാഹനങ്ങളുടെ ഓട്ടം നിരോധിക്കുന്നതിനും ആവശൃമായ് നടപടികള്‍ സ്വീകരിക്കണമെന്നു പൗരാവകാശ സമിതി പ്രസിഡണ്ടു ജോയി കളരിക്കലിന്‍റെ അദ്ധൃക്ഷതയില്‍ കൂടിയ യോഗം ആവശൃപ്പെട്ടു.
ടോണി നിരണത്ത് ,ജോസ് മതിയനാല്‍,തോമസ് അരുവില്‍,ബിജോയി കടുക്കക്കുന്നേല്‍,സജി കല്ലുപുറത്തൂ,ജോഷി അബ്രാഹം,എന്നിവര്‍ പ്രസംഗിച്ചു.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments