ലഹരിയുടെ പിടിയില്‍ നിന്ന് യുവ തലമുറയെ രക്ഷിക്കാന്‍ ബോധവല്‍ക്കരണ ക്ലാസ് ഉള്‍പ്പെടെയുള്ള കര്‍മ്മപദ്ധതികള്‍ക്ക് മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ രൂപം നല്‍കുമെന്ന് വൈസ് പ്രസിഡന്റ് രാമപുരം പി.എസ്. ഷാജികുമാര്‍ പറഞ്ഞു. ഇതിനായി യൂണിയന് കീഴിലെ കുട്ടികളെയും യുവതലമുറയേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപലുമായ പരിപാടികളാണ് ആസൂത്രണം ചെയ്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാമപുരം കരയോഗത്തില്‍ ജനമൈത്രി പോലീസുമായി ചേര്‍ന്ന് ആദ്യ ക്ലാസ് നടത്തിക്കഴിഞ്ഞു.
ഏഴാച്ചേരി 163-ാം നമ്പര്‍ ശ്രീരാമകൃഷ്ണവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരയോഗം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സെക്രട്ടറി പി.എന്‍. ചന്ദ്രശേഖരന്‍ നായര്‍ വാര്‍ഷിക റിപ്പോര്‍ട്ടും ബജറ്റും അവതരിപ്പിച്ചു. 12 ലക്ഷം രൂപാ വരവും 11.25 ലക്ഷം രൂപാ ചിലവുമുള്ള ബജറ്റാണ് ഇത്തവണത്തേത്. പി.എസ്. ശശിധരന്‍ നായര്‍, സുരേഷ് ലക്ഷ്മിനിവാസ് എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്തു.
കരയോഗത്തിന്റെ പുതിയഭാരവാഹികളായി റ്റി.എന്‍. സുകുമാരന്‍ നായര്‍ (പ്രസിഡന്റ്), പി.എന്‍. ചന്ദ്രശേഖരന്‍ നായര്‍ (സെക്രട്ടറി), പി.എസ്. ശശിധരന്‍ നായര്‍ (വൈസ് പ്രസിഡന്റ്), ത്രിവിക്രമന്‍ നായര്‍ (ജോ. സെക്രട്ടറി), കെ.ജി. ഭാസ്‌കരന്‍ നായര്‍ (ഖജാന്‍ജി), ഗോപകുമാര്‍ എ.എസ്. (ഇലക്‌ട്രോള്‍ മെമ്പര്‍), പ്രസന്ന കുമാര്‍ കെ.പി., സുരേഷ് ലക്ഷ്മിനിവാസ് (താലൂക്ക് യൂണിയന്‍ പ്രതിനിധികള്‍), ആര്‍. സുനില്‍കുമാര്‍ (മീഡിയാ കോ-ഓര്‍ഡിനേറ്റര്‍), സി.ജി. വിജയകുമാര്‍, ആര്‍. ജയചന്ദ്രന്‍ നായര്‍, റ്റി.എസ്. ശിവദാസ്, ബാബു പി. നായര്‍ (കമ്മറ്റിയംഗങ്ങള്‍) എന്നിവരെയും തെരഞ്ഞെടുത്തു.
0 Comments