കാരുണ്യ പ്രവത്തന മേഖലയിൽ മോൺസിഞ്ഞോർ ജോസഫ് മലേപ്പറമ്പിൽ അച്ചൻ ചെയ്യുന്ന സേവനങ്ങൾ മഹത്തരമെന്ന് മാണി സി കാപ്പൻ എം എൽ എ. പറഞ്ഞു.
അശരണരായ പാവങ്ങളെ സംരക്ഷിക്കുവാൻ സന്തം പേരിലുള്ള സ്ഥലം വിറ്റ പണം കൊണ്ട് കാരുണ്യ ഭവനങ്ങൾ നിർമ്മിക്കുകയും അവരെ പോറ്റുകയും ചെയ്യുന്ന മലേപ്പറമ്പിൽ അച്ചൻ ഒരു മാതൃക പുരുഷനാണെന്നും എം എൽ എ കൂട്ടിച്ചേർത്തു.
പാലാ സന്മനസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മോൺസിഞ്ഞോർ മലേപ്പറമ്പിലിനെ ആദരിക്കുന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സന്മനസ് ജോർജ് അധ്യക്ഷത വഹിച്ചു. പാലാ മുൻസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര മുഖ്യ പ്രഭാഷണം നടത്തി.
അഡ്വ. സന്തോഷ് കെ മണർകാട്, കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു, ജോജോ ചക്കാംപുഴ, ത്രേസിയാമ്മ തോമസ്, ലീലാമ്മ ജോസഫ്, പവിത്ര എന്നിവർ പ്രസംഗിച്ചു
മദ്യ വിരുദ്ധ പ്രവർത്തകനായ വിനീത് പടന്നമാക്കലിനെ യോഗം അഭിനന്ദിച്ചു. കോട്ടയം ജോയി ആലുക്കാസ് ഫൌണ്ടേഷൻ ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു.
0 Comments