യുവാവിനെ ആക്രമിച്ചു സഹോദരിയെ കടന്നു പിടിച്ചു; രണ്ടു പേരെ അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തു.

യെസ് വാർത്താ ക്രൈം ബ്യൂറോ




അയർക്കുന്നം നരിമറ്റം സരസ്വതി ഭവനത്തിൽ   അശ്വിൻ (20), അയര്‍ക്കുന്നം പറമ്പുകര ഭാഗത്ത് ഇലഞ്ഞിവേലില്‍  ടോണി ഇ.ജോർജ് (24) എന്നിവരെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. 

ആക്രമണത്തിനിരയായ യുവാവും പ്രതികളും മുൻപ് സുഹൃത്തുക്കൾ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവർ തമ്മില്‍  വാക്കുതര്‍ക്കം  ഉണ്ടായതിനെത്തുടര്‍ന്ന് വൈരാഗ്യം നിലനിന്നിരുന്നു. 

കഴിഞ്ഞ ദിവസം  പ്രതികൾ ഇരുവരും ചേർന്ന് പാറേവളവുഭാഗത്ത് വച്ച് യുവാവിനെ ആക്രമിക്കുകയും കൂടെയുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത സഹോദരിയെ  കടന്നു പിടിക്കുകയുമായിരുന്നു. 




പെൺകുട്ടിയുടെ   പരാതിയെ തുടർന്ന്  അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.  പ്രതികളിൽ ഒരാളായ അശ്വിന് അയർക്കുന്നം,കോട്ടയം ഈസ്റ്റ്, പാലാ എന്നീ സ്റ്റേഷനുകളിൽ മോഷണ കേസുകൾ ഉൾപ്പെടെ അഞ്ച് കേസുകൾ നിലവിലുണ്ട്. 


ടോണിക്ക് അയർക്കുന്നം പോലീസ് സ്റ്റേഷനിൽ അടിപിടി കേസും നിലവിലുണ്ട്. അയർക്കുന്നം സ്റ്റേഷൻ എസ്.എച്ച്. ഓ മധു.ആർ, എസ്.ഐ എജിസൺ, സി.പി.ഓ മാരായ അനൂപ്, ഗിരീഷ്  എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments