പാലാ നഗരസഭയുടെ കീഴിലുള്ള പന്ത്രണ്ടാംമൈല്‍ കുമാരനാശാന്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് കൂടുതല്‍ സജീവമാക്കുന്നു.
ഇതിന്റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ പാര്‍ക്കില്‍ കാന്റീന്‍, ഐസ്‌ക്രീം പാര്‍ലര്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുകയാണെന്ന് നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ പറഞ്ഞു.
നഗരസഭ കുടുംബശ്രീക്കാണ് കാന്റീന്‍-ഐസ്‌ക്രീം പാര്‍ലര്‍ കേന്ദ്രത്തിന്റെ നടത്തിപ്പ്. സാധാരണ ദിവസങ്ങളില്‍ വൈകിട്ട് 3 മുതല്‍ രാത്രി 7.30 വരെയും അവധി ദിവസങ്ങളില്‍ രാവിലെ 10 മണി മുതലും കാന്റീന്‍ പ്രവര്‍ത്തിക്കും. കാപ്പി, ചായ, ഐസ്‌ക്രീം, സ്‌നാക്‌സ് എന്നിവ ഗുണനിലവാരത്തോടെ നിര്‍മ്മിച്ച് പാര്‍ക്കിലെത്തുന്നവര്‍ക്ക് വിതരണം ചെയ്യും.
കുമാരനാശാന്‍ സ്മാരക പാര്‍ക്ക് കൂടുതല്‍ സജീവമാക്കാന്‍ തുടര്‍ന്നും പല പദ്ധതികളും ആലോചിച്ച് വരികയാണെന്നും ബൈജു കൊല്ലംപറമ്പില്‍ പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് 4 ന് പാലാ നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര കാന്റീനിന്റെയും ഐസ്‌ക്രീം പാര്‍ലറിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കും.
സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ബൈജു കൊല്ലംപറമ്പില്‍, ബിന്ദു മനു, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീകല അനില്‍കുമാര്‍, മറ്റ് കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരെല്ലാം ചടങ്ങില്‍ പങ്കെടുക്കും.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments