യെസ് വാർത്ത ക്രൈം ബ്യൂറോ
പാലാ ളാലം തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വില്ലേജ് ഉദ്യോഗസ്ഥൻ കടപ്പൂര് പുറ്റനാൽ വിനോദ് മോഹൻ (45) ആത്മഹത്യ ചെയ്യുകയായിരുന്നൂവെന്നാണ് പ്രാഥമിക സൂചനയെന്ന് പൊലീസ്.
തിങ്കളാഴ്ച (10) വൈകിട്ട് റിവർവ്യൂ റോഡിൽ നിന്നും ഒരാൾ തോട്ടിലേക്ക് ചാടിയതായി സൂചന ലഭിച്ചിരുന്നു. തുടർന്ന് പാലായിൽ നിന്നും ഫയർ ആൻഡ് റെസ്ക് യൂണിറ്റ് എത്തി രാത്രിയിൽ തിരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇന്നലെ ഉച്ചക്ക് 12.15 മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിൻ്റെ നിഗമനം.
കടപ്ലാമറ്റം വില്ലേജിലെ ഫീൽഡ് അസിസ്റ്റൻറ് ആയിരുന്നു വിനോദ്. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ ശാരീരിക പരിമിതികളുമുണ്ട്.
തിങ്കളാഴ്ച വീട്ടിൽ നിന്നും പാലായ്ക്ക് പോയതാണ്. ഫയർ ഫോഴ്സ് കരയ്ക്ക് എത്തിച്ച മൃതദേഹം പോലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ആർഡിഓയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് പരിശോധന പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് കടപ്പൂരിലെ വസതിയിൽ നടക്കും.
വിനോദിൻ്റെ ഭാര്യ പ്രസന്ന അരീപ്പറമ്പ് അയ്യൻകുന്നേൽ കുടുംബാംഗമാണ്. മകൻ: അഖിലേഷ് (കടപ്പൂർ ഗവ. എച്ച് എസ് വിദ്യാർത്ഥി).
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments