മെയ് 6 ലെ കടയടപ്പ് സമരത്തിൽ സഹകരിക്കണമെന്ന്
ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ പാലായിൽ പത്രസമ്മേളത്തിൽ അഭ്യർത്ഥിച്ചു
വാണിജ്യ സിലിണ്ടറിന്റെ വിലക്കയറ്റത്തിനെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്ന മെയ് ആറിലെ 24 മണിക്കൂർ കടയടപ്പ് സമരത്തിൽ കോട്ടയം ജില്ലയിലെ മുഴുവൻ ഹോട്ടലുകളും ബേക്കറികളും ഉൾപ്പെടെ ഫുഡ് ബിസിനസുമായി ബന്ധപ്പെട്ട മുഴുവൻ സ്ഥാപനങ്ങളും സഹകരിക്കണമെന്ന് കേരള ഹോട്ടൽ അസോസിയേഷൻ പാലാ യൂണിറ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അഭ്യർത്ഥിച്ചു.
ഹോട്ടൽ മേഖല അനുഭവിക്കുന്ന ഗ്യാസ് ദൗർലഭ്യവും അവശ്യവസ്തുക്കളുടെ വിലവർധനവും തൊഴിലാളികൾ ഇല്ലായ്‌മയും മേഖലയെ വീർപ്പുമുട്ടിക്കുമ്പോഴും ഗവൺമെന്റുകളുടെ ഭാഗത്തുനിന്ന് ഒരു പരിഗണനയും മേഖലയ്ക്ക് ലഭിക്കുന്നില്ലെന്ന് സംഘടന ഭാരവാഹികൾ കുറ്റപ്പെടുത്തി .
യൂണിറ്റ് പ്രസിഡണ്ട് ബേബി ഓംബള്ളി, ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ബിജോയ് വി.ജോർജ്,കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് പാലാ യൂണിറ്റ് രക്ഷാധികാരി സി റ്റി.ദേവസ്യ
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബിപിൻ തോമസ്, യൂണിറ്റ് സെക്രട്ടറി എബി ജേക്കബ്, യൂണിറ്റ് ട്രഷറർ സുരേഷ് എംപി യൂണിറ്റ് വൈസ് പ്രസിഡന്റ് എം.ഡി.ദേവസ്യ എന്നിവർ അറിയിച്ചു.


0 Comments