.
സ്വന്തം ലേഖകന്‍
കരൂര്‍ പഞ്ചായത്തിലെ ഇടനാട് ഗവ. എല്‍.പി സ്‌കൂളിന്റെ പുതിയ ബഹുനില മന്ദിരം ഇന്ന് രാവിലെ മന്ത്രി വി. ശിവന്‍കുട്ടി നാടിന് സമര്‍പ്പിച്ചു.
മാണി സി. കാപ്പന്‍ എം.എല്‍.എ.യുടെ അദ്ധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തില്‍ ജോസ് കെ. മാണി എം.പി. മുഖ്യപ്രഭാഷണം നടത്തി. അനഘ ജെ. കോലത്ത്, സുമതി ഗോപാലകൃഷ്ണന്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു.
മഞ്ജു ബിജു, റാണി ജോസ്, ഫിലിപ്പ് കുഴികുളം, ലാലിച്ചന്‍ ജോര്‍ജ്ജ്, ബെന്നി മുണ്ടത്താനം, അഡ്വ. എന്‍.കെ. നാരായണന്‍ നമ്പൂതിരി, അഡ്വ. എസ്. ഹരി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു സ്വാഗതവും ഹെഡ്മിസ്ട്രസ് അനിതമോള്‍ എം.കെ. നന്ദിയും പറഞ്ഞു.
0 Comments