ഗുരുവായൂരിലെ അന്നദാന മണ്ഡപത്തില്‍ ഭക്ഷണം കഴിക്കാന്‍ ക്യൂ നിന്ന പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 12 വര്‍ഷം തടവ് ശിക്ഷ. ഇതുപതിനായിരം രൂപ പിഴയും അടയ്ക്കണം.
ഫസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ ജഡ്ജ് ശ്രീമതി ടി ആര്‍ റീന ദാസാണ് പെരുമ്പിലാവ് ദേശത്തെ മുള്ളുവളപ്പില്‍ വീട്ടില്‍ വിനോദിന് (37) തടവുശിക്ഷ വിധിച്ചത്.
2019ലാണ് കേസിനാസ്പദമായ സംഭവം.ഗുരുവായൂര്‍ അമ്പലത്തിലെ അന്നദാന മണ്ഡപത്തില്‍ ഭക്ഷണം കഴിക്കാന്‍ വരിയില്‍ നിന്നിരുന്ന പ്രതി തന്റെ മുന്നില്‍ നിന്നിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിനിരയായ പെണ്‍കുട്ടി വിവരങ്ങള്‍ കൂടെയുണ്ടായിരുന്ന അമ്മയോട് പറഞ്ഞതോടെ ഗുരുവായൂര്‍ ടെംപിള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.കേസില്‍ 21സാക്ഷികളെ വിസ്തരിച്ചു. കൂടാതെ 24 രേഖകള്‍ ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തിരുന്നു.
0 Comments